Follow the News Bengaluru channel on WhatsApp

ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍റെ എമര്‍ജന്‍സി എക്സിറ്റ് തുറന്ന് യാത്രക്കാരന്‍; 9 പേര്‍ ആശുപത്രിയില്‍ (വീഡിയോ)

വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ എമര്‍ജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ. വെള്ളിയാഴ്ച ഏഷ്യാന എയര്‍ലൈൻസ് വിമാനത്തിലാണ് സംഭവം. വിമാനം സുരക്ഷിതമായി താഴെ ഇറക്കിയെങ്കിലും വാതില്‍ തുറന്നതോടെ ശ്വാസതടസ്സവും മറ്റും അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോളില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ (149 മൈല്‍) തെക്കുകിഴക്കായി ഡേഗു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാൻഡ് ചെയ്യാൻ തയാറെടുക്കുകയായിരുന്നു ഏഷ്യാന എയര്‍ലൈൻസ് വിമാനം.

അതേസമയം, വലിയ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഏഷ്യാന എയര്‍ലൈൻസ് അധികൃതര്‍ പറഞ്ഞു. ഒമ്പത് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്തിനാണ് വാതില്‍ തുറന്നതെന്ന് അറിയുന്നതിനായി യാത്രക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യാത്രക്കാരനെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ വിശദീകരിച്ചു. യാത്രക്കാരൻ എമര്‍ജൻസി എക്സിറ്റ് തുറന്നതിന് ശേഷം വിമാനത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങളുടെ ചെറിയൊരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

https://twitter.com/OnAviation/status/1661984802654900226?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1661984802654900226%7Ctwgr%5E9191ca1f597ef8ea98da598fa11e602bf9c342e9%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.