ഇന്ദിര കാന്റീനുകൾക്ക് ഇനി പുതിയ കാലം; നവീകരണ പദ്ധതികളുമായി സർക്കാർ

ബെംഗളൂരു: മുഖം മിനുക്കാനൊരുങ്ങി ഇന്ദിര കാന്റീനുകൾ. ഇതിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്ന് കർണാടക സർക്കാർ അറിയിച്ചു. ഭക്ഷണ മെനുവിൽ കൂടുതൽ പോഷക സമൃദ്ധമായ ഉൾപെടുത്തിയേക്കും. കൂടാതെ ഇന്ദിര കാന്റീനിലെ പ്രതിദിന ഭക്ഷണമെനു കൃത്യമായി അറിയുന്നതിന് മൊബൈൽ ആപ്പ് ആരംഭിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

ഇതിനു പുറമെ ഭക്ഷണത്തിന് അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയാക്കാനും ആലോചനയുണ്ട്. കാന്റീനുകളുടെ നവീകരണ പ്രവൃത്തികൾക്കായി 200 മുതൽ 259 കോടി രൂപ വരെ അനുവദിച്ചേക്കും. 2017-ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ഇന്ദിരാ കാന്റീനുകൾ ആരംഭിച്ചത്.

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് അഞ്ചുമുതൽ പത്തുരൂപവരെയാണ് ഈടാക്കിയിരുന്നത്. എന്നാൽ മതിയായ ഫണ്ടിന്റെ അഭാവം കാരണം ഇന്ദിരാ കാന്റീനുകൾ അടച്ചുപൂട്ടൽ ഭീഷണിനേരിട്ടിരുന്നു. ഈ പ്രതിസന്ധിയിൽ നിന്നും ഇന്ദിര കാന്റീനുകളെ രക്ഷപ്പെടുത്തുമെന്നും മെച്ചപ്പെട്ട സാഹചര്യം ഉണ്ടാക്കുമെന്നും പുതിയ സിദ്ധരാമയ്യ സർക്കാർ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.