വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളി: യുവാവും 18-കാരിയും പിടിയില്‍

വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളി. തിരൂര്‍ സ്വദേശി സിദ്ധിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിബിലി (22) ഫര്‍ഹാന (18) എന്നിവര്‍ പിടിയില്‍. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍വച്ചാണ് കൊലപാതകം നടത്തിയതെന്ന് സൂചനയുണ്ട്. ട്രോളി ബാഗിലാക്കി അട്ടപ്പാടിയിലെ അഗളിയില്‍ ഉപേക്ഷിച്ച മൃതദേഹം പോലീസ് കണ്ടെത്തി. സിദ്ദിഖിന്റെ സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായ ഷിബിലിയും ഫര്‍ഹാനയും.

ഹോട്ടല്‍ ജീവനക്കാരനായ യുവാവും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറയുന്നു. കൊലപാതകം നടന്നതെന്ന് സംശയിക്കുന്ന എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ തിരൂര്‍ പോലീസെത്തി അന്വേഷണം നടത്തി വരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചു. മണ്ണാര്‍ക്കാട് സ്വദേശികളായ പ്രതികളെ പോലീസ് ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.

നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സിദ്ധിഖിന്റെ മക്കളാണ് പിതാവിനെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കൊലപാതകം നടന്നെന്ന വിവരം കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അട്ടപ്പാടിയില്‍ വിശദമായ പരിശോധനകള്‍ നടത്തുമെന്നും പോലീസ് അറിയിച്ചു. സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതായി കണ്ടെത്തി.

സിദ്ധിഖ് സാധാരണഗതിയില്‍ വീട്ടില്‍ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായതോടെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്.
പോലീസിന്റെ അന്വേഷണത്തില്‍ സിദ്ധിഖ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെന്നൈയില്‍ നിന്ന് പിടിയിലാകുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.