Follow the News Bengaluru channel on WhatsApp

മാമ്പഴമേള; നാവൂറും രുചിയുമായി മിയാസാക്കി മാമ്പഴം, വില കേട്ടാൽ ഞെട്ടരുത്

ബെംഗളൂരു: കർണാടകയിലെ കൊപ്പാളിൽ ഹോർട്ടികൾച്ചറൽ വകുപ്പ് ഒരുക്കിയ മാമ്പഴമേളയിൽ താരമായി മിയാസാകി മാമ്പഴം. ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴമായ ജപ്പാനിൽ നിന്നുള്ള മിയാസാകിയാണ് മേളയിൽ ഏറെ കൗതുകമുണർത്തുന്നത്. ഒരൊറ്റ മാമ്പഴത്തിന് 40,000 രൂപയാണ് വില. കിലോയ്ക്ക് 2.5 ലക്ഷം രൂപയാണ് വില.

ആദ്യമായാണ് സംസ്ഥാനത്ത് മിയാസാകി പ്രദർശനത്തിനെത്തുന്നത്. ആപ്പിളിൻ്റെ നിറമുള്ള മാങ്ങയ്ക്ക് ഏകദേശം 900 ഗ്രാം ഭാരമാണ് ഉള്ളത്, പോഷക സമ്പന്നമായ ഈ മാങ്ങ കൃഷി ചെയ്യുന്ന ജപ്പാനിലെ തോട്ടങ്ങൾക്ക് കർശന സുരക്ഷയാണ് ഏർപ്പെടുത്താറുള്ളത്.

കൊപ്പാളിലെ മാമ്പഴ കർഷകർക്ക് രാജ്യത്തിന് പുറത്തുള്ള മാമ്പഴങ്ങളെ കുറിച്ചുള്ള അറിവ് ലഭിക്കാനാണ് ഇത്തവണ മിയാസാകിയെ പ്രദർശനത്തിലുൾപ്പെടുത്തിയതെന്ന് ഹോർട്ടികൾച്ചറൽ ഡയരക്ടർ കൃഷ്ണ ഉകുന്ദ് പറഞ്ഞു. അതോടൊപ്പം കൊപ്പാൾ ജില്ലയിൽ മിയാസാകി കൃഷി ചെയ്യാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് ഇതിനകം മാമ്പഴമേള സന്ദർശിക്കാനെത്തിയത്. മേള മെയ് 31 വരെ തുടരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.