ഐപിഎൽ ; രണ്ടാം ക്വാളിഫയറിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

ആവേശം നിറഞ്ഞ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇന്ന് വൈകീട്ട് 7.30 ന് അഹ്മദാബാദിലാണ് മത്സരം.

ലക്നൗ സൂപ്പർ ജയന്റ്സിനെ 81 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഒരുങ്ങുന്നത്. മറുവശത്ത് ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ട ഗുജറാത്തിന് ഇത് ഐപിഎൽ ഫൈനലിൽ ഇടം ഉറപ്പിക്കാനുള്ള രണ്ടാം അവസരമാണ്.

അതേസമയം, ചെന്നൈക്കെതിരായ മത്സരത്തിൽ വരുത്തിയ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ടായിരിക്കും ഗുജറാത്ത് മുംബൈക്കെതിരായ മത്സരത്തിന് ഇറങ്ങുക. ബൗളിംഗ് ആശങ്കയില്ലെങ്കിലും ബാറ്റിംഗ് ലൈനപ്പിൽ ശുബ്മാൻ ഗില്ലൊഴികെയുള്ള ബാറ്റർമാർ സ്ഥിരത പുലർത്താത്തതാണ് ഗുജറാത്തിനെ വലക്കുന്നത്.

മറുവശത്ത് ബൗളിംഗിലും ബാറ്റിഗിലും ഒരു പോലെ മികവ് പുലർത്തുന്ന ലൈനപ്പിലാണ് ഗുജറാത്തിനെതിരെ മുംബൈയുടെ പ്രതീക്ഷകൾ. റെക്കോർഡ് ബൗളിംഗ് പ്രകടനത്തോടെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 5 വിക്കറ്റ് സ്വന്തമാക്കിയ ആകാശ് മദ്വാളിനെ കേന്ദ്രീകരിച്ചായിരിക്കും ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തന്ത്രങ്ങൾ മെനയുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.