Follow the News Bengaluru channel on WhatsApp

‘എന്റെ പാർലമെന്റ് എന്റെ അഭിമാനം’; ഹാഷ്ടാഗുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ‘എന്റെ പാർലമെന്റ് എന്റെ അഭിമാനം’ ഹാഷ് ടാഗുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. പാര്‍ലിമെന്റിന്റെ പുതിയ കെട്ടിടത്തില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളുമെന്ന് മോദി പറഞ്ഞു. പുതിയ പാർലമെന്റ് ദൃശ്യങ്ങള്‍ എല്ലാവരും പങ്കുവെക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്വന്തം ശബ്ദത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തേക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കാമെന്നും മോദി പറഞ്ഞു.

മേയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. രാവിലെ 7.30ന് പൂജയോടെ ആദ്യഘട്ട ചടങ്ങുകൾ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള,​ രാജ്യസഭാ ഉപാദ്ധ്യക്ഷൻ,​ കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും,. പൂജയ്ക്ക് ശേഷം പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും. പന്ത്രണ്ട് മണിക്ക് നടക്കുന്ന രണ്ടാംഘട്ട ചടങ്ങിൽ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഉപാദ്ധ്യക്ഷൻ വായിക്കും. പുതിയ പാർലമെന്റ് മന്ദിരം ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്പും 75 രൂപയുടെ നാണയവും നരേന്ദ്രമോദി പുറത്തിറക്കും. തുടർന്ന് പ്രധാനമന്ത്രി സംസാരിക്കും. ലോക്സഭാ സെക്രട്ടറി ജനറലിന്റെ നന്ദിപ്രസംഗത്തോടെ ചടങ്ങുകൾ അവസാനിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.