സിബിഐ ഡയറക്ടറായി പ്രവീൺ സൂദ് ചുമതലയേറ്റു

ബെംഗളൂരു: കർണാടക മുൻ ഡിജിപി പ്രവീൺ സൂദ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. കർണാടക കേഡറിലെ 1986 ബാച്ച് ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായയ പ്രവീൺ സൂദ്, സി ബി ഐ ഡയറ്കടറായിരുന്ന സുബോധ് കുമാർ ജയ്‌സ്വാൾ വിരമിച്ച ഒഴിവിലാണ് നിയമിതനായത്.

രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയാണ് സുബോധ്കുമാർ ഇന്നലെ സ്ഥാനമൊഴിഞ്ഞത്. ഏകദേശം 37 വർഷത്തെ ഐപിഎസ് സർവീസിൽ സൂദ് വിവിധ സുപ്രധാന പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൗറീഷ്യസ് സർക്കാരിന്റെ ഉപദേശകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഉന്നത വ്യക്തികൾ ഉൾപ്പെടുന്ന കേസുകളുടെ അന്വേഷണങ്ങൾക്കും അന്തർ-സംസ്ഥാന, അന്തർദേശീയ പ്രാധാന്യമുള്ള കേസുകളുടെ അന്വേഷണങ്ങൾക്കും അദ്ദേഹം മേൽനോട്ടം വഹിച്ചിട്ടുണ്ട്.

ഡൽഹി ഐഐടിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ആളാണ് പ്രവീൺ സൂദ്. ബെംഗളൂരുവിലെ ഐഐഎമ്മിൽ നിന്നും ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ മാക്സ്വെൽ സ്കൂൾ ഓഫ് ഗവേണൻസിൽ നിന്നും പബ്ലിക് പോളിസിയിലും മാനേജ്മെന്റിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2011-ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും 2002-ൽ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.