Follow the News Bengaluru channel on WhatsApp

കോവിഡ് മാർഗനിർദേശ ലംഘനം; കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഡി. കെ. ശിവകുമാർ

ബെംഗളൂരു: മേക്കേദാട്ടു പദയാത്രയ്ക്കിടെ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിനും സർക്കാർ ഉത്തരവുകൾ ലംഘിച്ചതിനും തനിക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ.

നിയമലംഘനവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് ശിവകുമാറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിലെ എതിർഭാഗത്തിന്റെ വാദങ്ങൾ മനസിലാക്കാൻ സമയം അനുവദിക്കണമെന്ന് ഹർജിക്കാരനായ ശിവകുമാറിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിയതായി ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കഴിഞ്ഞ വർഷം കർണാടകയിൽ കോവിഡ് സാഹചര്യം രൂക്ഷമായിരുന്ന സമയത്തായിരുന്നു ശിവകുമാർ പദയാത്ര സംഘടിപ്പിച്ചത്. ശിവകുമാറിന്റെ നേതൃത്വത്തിൽ ജനുവരി 9 മുതൽ 10 ദിവസത്തെക്കാണ് പദയാത്ര നടത്തിയത്. രാമനഗര തഹസിൽദാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും രാമനഗര റൂറലിലും മറ്റ് പോലീസ് സ്റ്റേഷനുകളിലും ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്ന് ഇക്കൊല്ലം ഫെബ്രുവരി 9ന് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ പോലീസ് ഇത് സംബന്ധിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. നിലവിൽ ഈ കേസുകൾ റദ്ദാക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. നിരവധി സിറ്റിങ് എംഎൽഎമാരും കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കളും ഈ കേസുകളിൽ പ്രതിപ്പട്ടികയിലുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.