ജാലഹള്ളിയിലടക്കം എട്ട് തപാൽ പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ബെംഗളൂരു: കർണാടകയിലെ വിവിധ സ്ഥലങ്ങളിലായി എട്ട് തപാൽ ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ ഇന്ന് തുറക്കുമെന്ന് ബെംഗളൂരു റീജിയണൽ പാസ്‌പോർട്ട് അധികൃതർ അറിയിച്ചു. ഇതോടെ പൗരന്മാർക്ക് പാസ്‌പോർട്ടുകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗ് ലഭ്യമാകും. ജാലഹള്ളി (ബെംഗളൂരു), തുമകുരു, മൈസൂരു, ബെള്ളാരി, ബീദർ, ചിക്കബല്ലാപുര, ഹാസൻ, വിജയപുര എന്നിവിടങ്ങളിലാണ് തപാൽ പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ തുറക്കുന്നത്.
പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതെന്ന് ബെംഗളൂരു റീജിയണൽ പാസ്‌പോർട്ട് ഓഫീസർ (ആർപിഒ) കെ. കൃഷ്ണ പറഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മണി വരെയും ശനിയാഴ്ചകളിൽ രാവിലെ 9.30നും 3.30 നും ഇടയിൽ ഇവ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.