Follow the News Bengaluru channel on WhatsApp

രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് അധികൃതര്‍. കടല്‍പ്പാലത്തിന്റെ വാട്ടര്‍ പ്രൂഫിങ്, ടാറിങ്, ക്രാഷ് ബാരിയര്‍, സിസിടിവി, വിളക്കുകാല്‍ സ്ഥാപിക്കല്‍ എന്നീ ജോലികള്‍ അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ തുറുന്നുകൊടുക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കഴിഞ്ഞ ദിവസം മുബൈയില്‍വെച്ച് പദ്ധതി അവലോകനം ചെയ്തു.

ഗതാഗതത്തിനായി പാലം തുറന്നു കഴിഞ്ഞാല്‍ 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ സെന്‍ട്രല്‍ മുബൈയിലെ സെവ്രിയില്‍ നിന്ന് നവി മുബൈയിലെ ചിര്‍ലെയിലേക്ക് യാത്ര ചെയ്യാം. 22 കിലോമീറ്റര്‍ നീളം വരുന്ന പാലത്തിന്റെ 16.5 കിലോമീറ്റര്‍ ദൂരം കടലിന് മുകളിലൂടെയാണ്.  18000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുംബൈ മെട്രോ പൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു പാലത്തിന്റെ നിര്‍മാണച്ചുമതല. പാലം തുറക്കുതോടെ മുംബൈയില്‍ നിന്നും ഗോവ, പൂനൈ, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയവും ചുരുക്കും.

ഏകദേശം മുപ്പത് വര്‍ഷം മുമ്പ് വിഭാവനം ചെയ്തതാണ് ഈ കടല്‍പ്പാലം. 2017 നവംബറില്‍ എംഎംആര്‍ഡിഎ പദ്ധതിയുടെ കരാറുകള്‍ നല്‍കി. ശേഷം 2018 ഏപ്രിലിലാണ് പാലത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍  4.5 വര്‍ഷത്തിനുള്ളില്‍ പാലത്തിന്‍റെ പണിപൂര്‍ത്തിയാക്കാനാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും കോവിഡിനെ തുടര്‍ന്ന് നിര്‍മാണം എട്ടു മാസം വൈകിയിരുന്നു. ഓപ്പണ്‍ റോഡ് ടോളിംഗ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലമെന്ന സവിശേഷതയും എം ടി എച്ച് എല്‍ ന് ഉണ്ട്. പാലത്തില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാനും എംഎംആര്‍ഡിഎ പദ്ധതിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.