കര്‍ണാടകയില്‍ 24 നിയമസഭാംഗങ്ങള്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിലെ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബെംഗളൂരുവിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഇതോടെ കര്‍ണാടക സര്‍ക്കാരിന്റെ മന്ത്രിമാരുടെ എണ്ണം 34 ആയി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉള്‍പ്പെടെ പത്ത് പേര്‍ മെയ് 20 ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
എച്ച്.കെ. പാട്ടീല്‍, കൃഷ്ണബൈരെഗൗഡ, എൻ. ചലുവരായ സ്വാമി, കെ. വെങ്കടേശ്, ഡോ. എച്ച്.സി. മഹാദേവപ്പ, ഈശ്വര്‍ ഖണ്ഡ്രെ, കെ.എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബസപ്പ ദര്‍ശനാപുര്‍, ശിവാനന്ദ് പാട്ടില്‍, തിമ്മാപൂര്‍ രാമപ്പ ബാലപ്പ, എസ്.എസ്. മല്ലികാര്‍ജുൻ, ടി. ശിവരാജ് സംഗപ്പ, ഡോ. ശരണ്‍പ്രകാശ് രുദ്രപ്പ പാട്ടീല്‍, മംഗള്‍ വൈദ്യ, ലക്ഷ്മി ആര്‍. ഹെബ്ബാള്‍ക്കര്‍, റഹിം ഖാൻ, ഡി. സുധാകര്‍, സന്തോഷ് എസ്. ലാഡ്, എൻ.എസ്. ബൊസെരാജു, ബിഎസ്. സുരേഷ, മധു ബംഗാരപ്പ, ഡോ. എം.സി. സുധാകര്‍, ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാര്‍.
സത്യപ്രതിജ്ഞാ ചടങ്ങിനിനോടനുബന്ധിച്ച് രാജ്ഭവനിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. ആറ് വൊക്കലിഗ നേതാക്കളും എട്ട് ലിംഗായത്ത് നേതാക്കളുമാണ് ഇന്ന് മന്ത്രിസഭയിലെത്തിയത്.
മൂന്ന് മന്ത്രിമാര്‍ പട്ടികജാതിക്കാരും രണ്ട് പേര്‍ പട്ടികവര്‍ഗക്കാരും അഞ്ച് പേര്‍, കുറുബ, രാജു, മറാത്ത, ഈഡിഗ, മൊഗവീര എന്നീ പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരുമാണ്. ദിനേശ് ഗുണ്ടു റാവുവിലൂടെ ബ്രാഹ്‌മണര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.
Live ನೂತನ ಸಚಿವರ ಪ್ರಮಾಣ ವಚನ ಸ್ವೀಕಾರ ಸಮಾರಂಭ https://t.co/y1KDAW2Byl
— Karnataka Congress (@INCKarnataka) May 27, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.