Follow the News Bengaluru channel on WhatsApp

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; സർക്കാർ വാഗ്ദാനം പാലിക്കണമെന്ന് കെഎസ്ആർടിസി ഫെഡറേഷൻ

ബെംഗളൂരു: കർണാടകയിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന കോൺഗ്രസ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.

കോൺഗ്രസ് വാഗ്ദാനം നൽകിയതായി ചൂണ്ടിക്കാട്ടി ബസ് യാത്രക്കാരായ സ്ത്രീകൾ ടിക്കറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യമാനുള്ളതെന്ന് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചു. തങ്ങൾ പണം നൽകില്ലെന്നും ടിക്കറ്റ് ചാർജ് സർക്കാർ നൽകുമെന്നും പറഞ്ഞ് വനിതാ യാത്രക്കാർ പ്രശ്നമുണ്ടാക്കുന്ന സ്ഥിതിഗതി ആണെന്നും ഫെഡറേഷൻ കത്തിൽ ചൂണ്ടിക്കാട്ടി.

സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നതാണ് കർണാടകയിൽ കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. മംഗളൂരുവിലെ ഒരു പൊതു റാലിയിൽ വെച്ചാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇക്കാര്യം പ്രഖ്യാപിച്ചത്.

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുന്ന ആദ്യ ദിവസം തന്നെ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. നിലവിൽ വാഗ്ദാനത്തിനു തത്വത്തിൽ അംഗീകാരം സർക്കാർ നൽകിയിട്ടുണ്ട്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഓരോ കുടുംബത്തിലെയും സ്ത്രീക്ക് 2,000 രൂപ പ്രതിമാസ സഹായം, ഒരു ബിപിഎൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ അരി സൗജന്യം, ബിരുദധാരികളായ യുവാക്കൾക്ക് എല്ലാ മാസവും 3,000 രൂപ എന്നിവയാണ് മറ്റു വാഗ്ദാനങ്ങൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.