സാഹിത്യകാരൻ ജി.എച്ച്. നായക് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരൻ ജി.എച്ച്. നായക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മൈസൂരു കൂവെംപു നഗറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 89 വയസായിരുന്നു. കേന്ദ്ര സാഹിത്യ അക്കാഡമി, പമ്പാ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഉത്തര കന്നഡ ജില്ലയിലെ അങ്കോള താലൂക്കിലെ സൂർ വെ യിൽ 1933 ലാണ് ഗോവിന്ദറായ ഹമ്മണ്ണ നായക് എന്ന ജി.എച്ച് നായക് ജനിച്ചത്. മൈസൂരു സർവകലാശാലയിൽ നിന്നും എം.എം പഠനം പൂർത്തിയാക്കി. മൈസൂരു സർവകലാശാലയിലെ കൂവെംപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്നഡ സ്റ്റഡീസിൽ പ്രൊഫസറായിരുന്നു. ഹംപി കന്നഡ സർവകലാശാലയിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിരുന്നു. 2014ൽ സംസ്കൃത് ചിന്തന എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു. സാഹിത്യ വിമർശനമടക്കം 10 ഓളം കൃതികൾ രചിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകയായ മീര നായക് ആണ് ഭാര്യ. മകൾ: കീർത്തി. ജി.എച്ച്. നായകിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി.
ಪ್ರಸಿದ್ಧ ಸಾಹಿತಿ ಜಿ.ಎಚ್.ನಾಯಕ್ ಅವರ ಅಗಲಿಕೆ ನನಗೆ ಆಘಾತವನ್ನುಂಟು ಮಾಡಿದೆ.
ನನ್ನ ಆತ್ಮೀಯರು ಮತ್ತು ಹಿತಚಿಂತಕರಾಗಿದ್ದ ಜಿ.ಎಚ್.ನಾಯಕ್ ಬರವಣಿಗೆಯ ಜೊತೆಗೆ ಸಾಮಾಜಿಕ ಮತ್ತು ಸಾಂಸ್ಕೃತಿಕ ಚಳುವಳಿಗಳಲ್ಲಿಯೂ ಸಕ್ರಿಯವಾಗಿ ತೊಡಗಿಸಿಕೊಂಡು ಹೊಸ ತಲೆಮಾರನ್ನು ಪ್ರಭಾವಿಸಿದವರು.
ಅವರ ಕುಟುಂಬ ಮತ್ತು ಅಭಿಮಾನಿಗಳ ದುಃಖದಲ್ಲಿ ನಾನು… pic.twitter.com/rMuaPoybFJ
— Siddaramaiah (@siddaramaiah) May 26, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.