നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ശ്രമം: സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ

കോഴിക്കോട്: ഒളവണ്ണയില്‍ ഹോട്ടല്‍ ഉടമയായ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപ്പെന്ന് സ്ഥിരീകരണം. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടെയെടുക്കാന്‍ ശ്രമിക്കുകയും അയാള്‍ എതിര്‍ത്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. മൂന്നു പ്രതികളെയും മലപ്പുറം ഡി.വൈ.എസ്.പി ഓഫിസില്‍ വച്ച് എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിന് പിന്നാലെയണ് മലപ്പുറം എസ്.പി സുജിത് ദാസ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യം അറിയിച്ചത്.
ഫര്‍ഹാനയെ മുൻനിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. ഹണി ട്രാപ് വിവരം മൂന്നു പ്രതികള്‍ക്കും അറിയാമായിരുന്നു. 18ാം തിയ്യതി ഫര്‍ഹാനയും ആശിഖും ട്രെയിനില്‍ എത്തി. സിദ്ദിഖിനെ ഫര്‍ഹാനയാണ് ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ചത്. സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കില്‍ മര്‍ദ്ദിക്കാൻ കൈയ്യില്‍ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങള്‍ കരുതിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഷിബിലിയും ആശിഖും കൂടെയുണ്ടായിരുന്നു.
റൂമില്‍വച്ച് സിദ്ദിഖിന്റെ നഗ്നഫോട്ടെയെടുക്കാന്‍ മൂവരും ശ്രമം നടത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇത് സിദ്ദിഖ് തടഞ്ഞതോടെ കൈയ്യാങ്കളിയായി. ഇതിനിടെ ഫര്‍ഹാന കൈയ്യില്‍ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നല്‍കി. ഷിബിലി ഇതുകൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിച്ചു. ആശിഖ് നെഞ്ചില്‍ ആഞ്ഞു ചവിട്ടിയതിനെത്തുടര്‍ന്നാണ് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ തകര്‍ന്നത്.
സിദ്ധിഖ് മരിച്ച ശേഷം പ്രതികള്‍ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങി. എന്നാല്‍ മൃതദേഹം ഒരു ബാഗില്‍ ഒതുങ്ങിയില്ല. തുടര്‍ന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്‌ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടല്‍ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു. പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.