സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം; രണ്ട് പേർ അറസ്റ്റിൽ, ദൃശങ്ങള്‍

ബെംഗളൂരു: കർണാടകയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം. ചിക്കബല്ലാപുരയിലാണ് സംഭവം. ജില്ലയിലെ ഒരു ഹോട്ടലിൽ ഇതരമതസ്ഥയായ പെൺകുട്ടിക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച യുവാവിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. മുസ്ലീം സമുദായത്തിൽപ്പെട്ട പെൺകുട്ടിക്കൊപ്പം ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കവേ ആണ് ആൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം യുവാക്കൾ ഹോട്ടലിൽ അതിക്രമിച്ച് കയറി സഹപാഠികളെ മർദിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പെൺകുട്ടി സംഘത്തെ തടയാൻ ശ്രമിക്കുന്നതും കാണാം. വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്നത് ചോദ്യം ചെയ്ത പെൺകുട്ടിക്കു നേരെ അസഭ്യവർഷവും പ്രതികൾ നടത്തുന്നുണ്ട്.
സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വയീം (22), സദ്ദാം (21) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മറ്റുള്ളവര്‍ക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Case of moral policing in Karnataka’s Chikaballapur
Classmates sitting next to eachother at a restaurant accosted by immoral bunch of rogues. Verbally abused the Muslim girl for sharing a meal with Hindu boy
Hoping the congress govt takes cognisance as promised! @kspfactcheck… pic.twitter.com/kLG9XAZ3IK
— Nabila Jamal (@nabilajamal_) May 26, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.