റെയില്‍വേ പാളത്തിന് കുറുകെ നടന്ന 2 വയസ്സുകാരി ട്രെയിന്‍ തട്ടിമരിച്ചു

വീട്ടുകാരറിയാതെ റെയില്‍പാളത്തിനു കുറുകെ കടന്ന രണ്ടു വയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു. വർക്കല ഇടവ കാപ്പില്‍ കണ്ണംമൂട് എകെജി വിലാസത്തില്‍ അബ്ദുല്‍ അസീസ്-ഇസൂസി ദമ്പതികളുടെ മകള്‍ സുഹ്‌റിനാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് ഇടവ, കാപ്പില്‍ സ്റ്റേഷനുകള്‍ക്കിടയില്‍ കണ്ണംമൂട് റെയില്‍പാളത്തിലാണു സംഭവം. കുട്ടിക്കു ഭക്ഷണം എടുക്കാന്‍ ഇസൂസി അടുക്കളയിലേക്കു പോയ സമയത്താണ് സുഹ്‌റിന്‍ ട്രാക്കിനു കുറുകെ നടന്നത്.

പാളത്തിനോടു ചേര്‍ന്ന വീട്ടില്‍ രണ്ടു സഹോദരങ്ങള്‍ക്കും ബന്ധുക്കളായ കുട്ടികള്‍ക്കുമൊപ്പം കളിക്കുന്നതിനിടെ സുഹ്‌റിന്‍ വീടിന്റെ ഗേറ്റ് തുറന്ന് ഒറ്റയ്ക്കു പാളത്തിലേക്കു നീങ്ങിയെന്നാണ് നിഗമനം. ഇത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വീട്ടില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലെ, ഒന്നര മീറ്റര്‍ ഉയരത്തിലാണ് പാളം.
ആദ്യത്തെ പാളം മറികടന്ന് രണ്ടാമത്തെ പാളത്തിലെത്തിയപ്പോള്‍ തിരുവനന്തപുരത്തു നിന്ന് കൊല്ലം ഭാഗത്തേക്കു പോയ ട്രെയിന്‍ തട്ടുകയായിരുന്നു എന്നാണ് കരുതുന്നത്.

കുട്ടിയെ കാണാതായതോടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ വീടിന്റെ പരിസരത്ത് അന്വേഷണം നടത്തി. നാട്ടുകാരില്‍ ചിലരാണ് തലയ്ക്കു മുറിവേറ്റ നിലയില്‍ കുട്ടിയെ പാളത്തിനു സമീപത്ത് കണ്ടെത്തിയത്. ട്രെയിനില്‍ നിന്നു തെറിച്ചു വീണതാകാമെന്ന നിഗമനത്തിലായിരുന്നു നാട്ടുകാര്‍. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.