Follow the News Bengaluru channel on WhatsApp

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇതോടെ 96 വർഷം പഴക്കമുള്ള നിലവിലെ ബ്രിട്ടീഷ് നിർമ്മിതി ചരിത്ര സ്മാരകമാവും. ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ ചടങ്ങാണ് ഇന്ന് ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴിനു പുതിയ മന്ദിരത്തിനു പുറത്ത് ഹോമം നടത്തും. 8.30നും 9നും ഇടയ്ക്ക് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും. ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. എംപിമാർ, മുൻ പാർലമെന്റ് സ്പീക്കർമാർ, മുഖ്യമന്ത്രിമാർ, സിനിമാ താരങ്ങൾ തുടങ്ങിയവർക്ക് ക്ഷണമുണ്ട്. അതേസമയം രാഷ്ട്രപതിയെ ഉദ്ഘാടകയാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. പ്രസിഡന്റിനെ മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം അപമാനകരവും, ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണവുമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

പാർലമെന്റിൽ സ്ഥാപിക്കാനുള്ള ചെങ്കോൽ തഞ്ചാവൂർ തിരുവാടുതുറൈ മഠത്തിലെ പുരോഹിതർ പൂജകൾക്ക് ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. മോദിയുടെ വസതിയിലെത്തിയാണ് കൈമാറിയത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും പങ്കെടുത്തു.  അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി 1947 ഓഗസ്റ്റ് 14ന് അർദ്ധരാത്രി ജവഹർലാൽ നെഹ്‌റു മൗണ്ട് ബാറ്റൻ പ്രഭുവിൽനിന്ന് ഏറ്റുവാങ്ങിയതാണ് ഈ ചെങ്കോൽ.

മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിൽ ഇന്ന് രാവിലെ 7.30ന് മഹാപൂജയോടെ ചടങ്ങുകൾക്ക് തുടക്കമാവും. സർവ്വമത പ്രാർത്ഥനയുമുണ്ടാകും. 8.30 നും 9നും ഇടയിലെ ശുഭമുഹൂർത്തത്തിലാണ് സ്പീക്കറുടെ ഇരിപ്പിടത്തോടു ചേർന്ന് പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കുക. തുടർന്ന് തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതർ, ചെങ്കോൽ നിർമ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിർമ്മാണത്തിലേർപ്പെട്ടവർ എന്നിവരെ ആദരിക്കും. ഉച്ചയ്ക്ക് 12ന് ദേശീയഗാനത്തോടെ രണ്ടാംഘട്ട പരിപാടിക്കൾ തുടങ്ങും. രണ്ട് ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനമാണ് ആദ്യം. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് നാരായൺ സിംഗ് സ്വാഗതം പറയും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങളും വായിക്കും. 75 രൂപ നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം സ്പീക്കർ ഓം ബിർള നിർവഹിക്കും. 2.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് പരിപാടികൾക്ക് സമാപനം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.