Follow the News Bengaluru channel on WhatsApp

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

ന്യൂഡല്‍ഹി:  പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. ഗാന്ധി പ്രതിമയിലെ പു്ഷ്പാര്‍ച്ചനയോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. പൂജാ കര്‍മങ്ങള്‍ക്കു ശേഷം സ്വാതന്ത്ര്യ സമരത്തിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെങ്കോല്‍ പ്രധാന മന്ത്രി പുതിയ കെട്ടിടത്തില്‍ സ്ഥാപിച്ചു. ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായാണ് ചെങ്കോല്‍ സ്ഥാപിച്ചത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി സര്‍വമത പ്രാര്‍ഥന നടത്തി. മന്ദിരം നിര്‍മിച്ച വുമ്മിടി കുടുംബത്തില്‍ നിന്നുള്ള തൊഴിലാളി പ്രതിനിധികളെ പ്രധാന മന്ത്രി ആദരിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് 12ന് ദേശീയഗാനത്തോടെ രണ്ടാംഘട്ട പരിപാടികൾ തുടങ്ങും. രണ്ട് ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനമാണ് ആദ്യം. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് നാരായൺ സിംഗ് സ്വാഗതം പറയും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങളും വായിക്കും. 75 രൂപ നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം സ്പീക്കർ ഓം ബിർള നിർവഹിക്കും. 2.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് പരിപാടികൾ സമാപിക്കുന്നത്.പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നതോടനുബന്ധിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് ഡൽഹിയിൽ. പുലർച്ചെ അഞ്ചര മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. കേന്ദ്രസേനയ്ക്കും ഡൽഹി പൊലീസിനുമാണ് ക്രമസമാധാന ചുമതല. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഡൽഹി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷാ വിന്യാസം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

പാര്‍ലിമെന്റിന്റെ പുതിയ മന്ദിരം രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിലും അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോലിനെ ഉയര്‍ത്തിക്കാണിക്കുന്നതിലും പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളില്‍ ഭൂരിഭാഗവും ചടങ്ങ് ബഹിഷ്‌കരിച്ചു.

970 കോടി രൂപ ചെലവില്‍ 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ലിമെന്റ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. രാജ്യസഭയിലും ലോക്സഭയിലുമായി 1,224 എം പിമാരെ ഉള്‍ക്കൊളളാനാകും. ലോക്സഭാ ചേംബറില്‍ 888 ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യസഭാ ചേംബറില്‍ 384 ഇരിപ്പിടങ്ങളാണുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.