ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി യുവാവ് യു.എസിൽ വെടിയേറ്റു മരിച്ചു

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം ഇന്നലെ വൈകീട്ടാണ് സംഭവം. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജൂഡ്. ഇതിനിടെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് വെടിയേറ്റത് എന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹം ഫിലാഡൽഫിയയിൽ തന്നെ സംസ്കരിക്കും. ദീർഘകാലമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് ജൂഡ്.
അതേസമയംതോക്ക് ആക്രമണങ്ങൾ തുടക്കഥയായ അമേരിക്കയിൽ മേയ് ആറിന് മറ്റൊരു അക്രമസംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ടെക്‌സാസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളടക്കം ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. ഏഴുപേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം 3.36നായിരുന്നു ടെക്‌സാസിലെ അല്ലെൻ പ്രീമിയം ഔട്ട്‌ലെറ്റ് മാളിൽ വെടിവയ്പ്പുണ്ടായത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.