Follow the News Bengaluru channel on WhatsApp

16 കാരിയുടെ കൊലപാതകം: കുറ്റബോധമില്ലെന്നും തന്നെ ഒഴിവാക്കിയതിനാലാണ് കൊന്നതെന്നും പ്രതിയുടെ മൊഴി

ഡൽഹി കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സാഹില്‍. തന്നെ ഒഴിവാക്കിയതിനാലാണ് കൊല ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ സാഹില്‍ പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും സാഹില്‍ പക വീട്ടിയതാണെന്ന് മൊഴി നല്‍കിയിരുന്നു. സാക്ഷിയുടെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളാണ് പോലിസിന് മൊഴി നല്‍കിയത്.

കൊല്ലപ്പെട്ട പെൺകുട്ടിയും സാഹിലും തമ്മില്‍ നാല് വര്‍ഷത്തെ പരിചയമാണ് ഉണ്ടായിരുന്നത്. സാഹിലിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് പെൺകുട്ടി സാഹിലില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത് എന്നും സുഹൃത്തുക്കള്‍ പോലിസില്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഷാഹ്ബാദില്‍ 16 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഇരുപത്തി രണ്ട് തവണ കുത്തിയ സാഹില്‍ ഭാരമേറിയ കല്ല് പലതവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്.

തുടർന്ന് കൊലക്കത്തി ദില്ലി റിത്താലയില്‍ ഉപേക്ഷിച്ചു. പിന്നീട് ബസില്‍ ബുലന്ദ് ഷെറിലേക്ക് പോയി. കൊലപാതകത്തിന് ശേഷം മുങ്ങിയ സാഹിലിനെ കുടുക്കിയത് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ്. സംഭവത്തിന് ശേഷം മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധു വീട്ടിലേക്കാണ്. ഇതിനിടെ പിതാവിനെ വിളിച്ചത് പോലീസിന് നിര്‍ണ്ണായകമായി. ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്.

സാഹില്‍ ലഹരിക്ക് അടിമയാണോ എന്നും പോലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിന് ശേഷമാണോ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. സാഹിലിനെ ദില്ലി പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഇന്നലെ യുപിയില്‍ നിന്ന് പിടിയിലായ പ്രതിയെ രാത്രിയോടെ ദില്ലിയില്‍ എത്തിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Comments are closed.