Follow the News Bengaluru channel on WhatsApp

30 കോടി രൂപയുടെ മയക്കുമരുന്നുമായി ലൈബിരിയൻ യുവതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി 30 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ലൈബീരിയൻ സ്വദേശിനിയായ യുവതി അറസ്റ്റിൽ. ആഡിസ് അബാബയിൽനിന്നുള്ള വിമാനത്തിൽ ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 38-കാരിയാണ് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. രണ്ടു കിലോ കൊക്കെയ്‌നാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ടൂറിസ്റ്റ് വിസയിലാണ് യുവതി ഇന്ത്യയിലെത്തിയത്.

ആഫ്രിക്കയിൽ നിന്ന് വൻതോതിൽ കൊക്കെയ്ൻ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനാലാണ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ യുവതിയുടെ കൈവശമുണ്ടായിരുന്ന ബാഗ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും ഇതിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തു. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘങ്ങൾക്ക് കൈമാറാനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

യുവതി അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ യുവതിക്കെതിരെ സിറ്റി പോലീസ് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.