Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ നാല് ദിവസം കൂടി മഴ തുടരും

ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു അർബൻ, റൂറൽ, കോലാർ, മാണ്ഡ്യ തുടങ്ങി കർണാടകയിലെ മറ്റ് ചില ജില്ലകളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴ തുടരുമെന്ന് ബെംഗളൂരുവിലെ ഐഎംഡിയുടെ മേധാവി എ. പ്രസാദ് പറഞ്ഞു.

വരും ദിവസങ്ങളിൽ നഗരത്തിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ബിബിഎംപി നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാർ ഒരുകാരണവശാലും അടിപ്പാതകളിലൂടെ യാത്ര ചെയ്യരുതെന്നും, അണ്ടർബ്രിഡ്ജുകളുടെ അടിയിൽ വാഹനം നിർത്തരുതെന്നും ബിബിഎംപി നിർദേശിച്ചു. മഴക്കെടുതി നേരിടാൻ ഇതിനകം നഗരത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം ബിബിഎംപി സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ഉടൻ പുറത്തുവിടുമെന്നും ബിബിഎംപി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.