വാട്സ്ആപ്പ് വോയ്സ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ ഇനി കൂടുതൽ പേരിലേക്ക്
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്ന വാട്സ്ആപ്പ് വോയ്സ് നോട്ട് സ്റ്റാറ്റസ് ഫീച്ചര്‍ ഇനി കൂടുതല്‍ പേരിലേക്ക്. ഇനിമുതല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചർ ഉപയോഗിക്കാന്‍ സാധിക്കും.
ഇതിനായി ആദ്യം വാട്സ്ആപ്പില്‍ സ്റ്റാറ്റസ് പേജ് എടുക്കുക, തുടർന്ന് സ്ക്രീനിന്റെ താഴെയുള്ള പെന്‍സില്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക, ആരെല്ലാം വോയ്സ് നോട്ട് സ്റ്റാറ്റസ് കേള്‍ക്കണമെന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് പെയിന്റ് പാലറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്ത് ബാക്ക്ഗ്രൗണ്ട് നിറം മാറ്റുക.
സ്ക്രീനിലെ മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് ഹോള്‍ ഡ് ചെയ്ത് പിടിച്ച ശേഷം റെക്കോര്‍ഡ് ചെയ്യേണ്ട സന്ദേശം പറയുക. ഈ സന്ദേശം അപ്ലോഡ് ചെയ്യുന്നതിന് കണ്‍ഫോം നല്‍കുക.
അതേസമയം വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയറിങ് ഓപ്ഷനൊപ്പം യുസര്‍നെയിം വഴി സുഹൃത്തുക്കളുമായി ബന്ധപ്പെടാനുള്ള സംവിധാനവും ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം വാട്സാപ്പ് അധികാരികൾ അറിയിച്ചിരുന്നു. നിലവില്‍ ആന്‍ഡ്രോയിഡ് 2.23.11.19 അപ്ഡേറ്റില്‍ വാട്സ് ആപ്പിന്റെ ബീറ്റ പതിപ്പില്‍ മാത്രമാണ് ഇവ ലഭ്യമാകുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.