Follow the News Bengaluru channel on WhatsApp

മാട്രിമോണിയൽ സൈറ്റ് വഴി സൗഹൃദം; ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് എയർഫോഴ്സ് ഉദ്യോഗസ്ഥയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട വനിതാ എയർഫോഴ്സ് ഉദ്യോഗസ്ഥയിൽ നിന്നും യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങൾ. ഡൽഹി സ്വദേശിയായ യുവാവാണ് വിദേശത്ത് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബെംഗളൂരു സ്വദേശിയായ എയർഫോഴ്സ് ഉദ്യോഗസ്ഥയുമായി അടുപ്പത്തിലായി ലക്ഷങ്ങള്‍ തട്ടിയത്.

ആകെ 23 ലക്ഷം രൂപ പ്രതി തട്ടിയെടുത്തതായി ഉദ്യോഗസ്ഥ പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. പണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് അബദ്ധം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ പോലീസിൽ പാരാതി നല്‍കിയത്.

എയർഫോഴ്സിലെ ഉദ്യോഗസ്ഥയായ യുവതി മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹ ആലോചനകള്‍ ക്ഷണിച്ചിരുന്നു. ഇതിനിടെ വിദേശത്ത് ഡോക്ടറായി ജോലി ചെയ്യുന്ന അമിത് യാദവ് യുവാവിന്‍റെ വിവാഹ ആലോചന യുവതിക്ക് ലഭിക്കുന്നത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ചാറ്റിംഗ് തുടങ്ങി. മാന്യതയോടെയുള്ള യുവാവിന്‍റെ പെരുമാറ്റത്തിൽ യുവതിക്ക് സംശയം തോന്നിയിരുന്നില്ല. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെയിലാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും വിവാഹം കഴിച്ച് ഇന്ത്യയിൽ സ്ഥിരതാമസമാക്കാമെന്നും അമിത് യാദവ് എയർഫോഴ്സ് ഉദ്യോഗസ്ഥയായ യുവതിക്ക് വാക്ക് നൽകി.

പിന്നീട് കുറച്ച് നാളുകള്‍ക്ക് ശേഷം ഡൽഹിയിൽ സ്ഥലവും വീടും വാങ്ങാനായി ഇയാള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സാമ്പത്തിക കൈമാറ്റത്തിന് കാലതാമസം വരുന്നതിനാല്‍ രജിസ്ട്രേഷൻ വൈകുമെന്നും അതുകൊണ്ട് അഡ്വാൻസ് നല്‍കാൻ 25 ലക്ഷം രൂപ വേണമെന്ന് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. ഏറെ നാളത്തെ ചാറ്റിംഗും വിവാഹം കഴിക്കുമെന്ന വാഗ്ദാനവും വിശ്വാസത്തിലെടുത്ത് യുവതി ഇയാള്‍ക്ക് പണം നല്‍കി. എന്നാൽ പിന്നീട് യുവതി വിളിക്കുമ്പോഴെല്ലാം അമിതിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് താൻ ചതിക്കപ്പെട്ടന്ന വിവരം യുവതിക്ക് മനസിലായത്. തുടർന്നാണ് പോലീസിൽ പരാതി നൽകാൻ ഇവർ തീരുമാനിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.