Follow the News Bengaluru channel on WhatsApp

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷമാണ് ചാക്കോച്ചന്‍ പങ്കുവച്ചത്. അള്‍ട്ടിമേറ്റ് എസ്‍യുവി ഡിഫൻഡറിന്റെ ഉയര്‍ന്ന വെരിയന്‍റാണ് ചാക്കോച്ചന്റെ ഗാരേജിലെ പുതിയ അംഗം. കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് ഡിഫൻഡര്‍ എച്ച്‌എസ്‌ഇ മോഡല്‍ വാങ്ങിയത്. ഓഫ് റോഡ് യാത്രയ്ക്ക് സൗകര്യപ്രദമായ വാഹനമാണ് ഡിഫന്ഡര്‍. ഭാര്യ പ്രിയ്‌യ്ക്കും മകൻ ഇസയ്ക്കും അമ്മയ്ക്കുമൊപ്പമാണ് ചാക്കോച്ചൻ വാഹനം സ്വന്തമാക്കാൻ എത്തിയത്.

മൂന്നു ലീറ്റര്‍ ഡീസല്‍ എൻജിനാണ് എച്ച്‌എസ്‌ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്‍യുവിക്ക് 100 കിലോമീറ്റര്‍ വേഗം 7 സെക്കൻഡ് കൊണ്ട് എത്താന്‍ സാധിക്കും. 191 കിലോമീറ്ററാണ് വാഹനത്തിന്‍റെ ഉയര്‍ന്ന വേഗം. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.