Follow the News Bengaluru channel on WhatsApp

വിമാനത്താവളത്തിലേക്കുള്ള പത്ത് മെമു ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിൽ കുറവ് വന്നതിനാൽ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള പത്ത് മെമു ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

കെ.എസ്.ആർ.ബെംഗളൂരു സിറ്റി- ദേവനഹള്ളി (06531), ദേവനഹള്ളി- യെലഹങ്ക (06533), യെലഹങ്ക- ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (06534), ദേവനഹള്ളി- കന്റോൺമെന്റ് (06535), ബെംഗളൂരു കന്റോൺമെന്റ് – ദേവനഹള്ളി (06536), ദേവനഹള്ളി – കന്റോൺമെന്റ് (06537), കന്റോൺമെന്റ്- ദേവനഹള്ളി (06538), ദേവനഹള്ളി- യെലഹങ്ക (06539), യെലഹങ്ക – ദേവനഹള്ളി ((06540), ദേവനഹള്ളി – കെ.എസ്. ആർ. ബെംഗളൂരു( 06532) എന്നിവയാണ് റദ്ദാക്കിയ തീവണ്ടികൾ. ജൂൺ 17 വരെയാണ് ഇവ റദ്ദാക്കിയത്. എന്നാൽ ഈ കാലയളവിൽ ഞായറാഴ്ചകളിൽ പതിവുപോലെ സർവീസുകളുണ്ടാകും.

റദ്ദാക്കിയ പല സർവീസുകളിലും ശരാശരി അഞ്ചുശതമാനത്തിൽത്താഴെ യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ഇത് കൂടാതെ ബെംഗളൂരു വിമാനത്താവളം ഹാൾട്ട് സ്റ്റേഷനിലൂടെ കടന്നുപോകുന്ന നാല് ഡെമു തീവണ്ടികളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കോലാർ- ബെംഗളൂരു കന്റോൺമെന്റ് എക്‌സ്പ്രസ് (06382) ഈ ദിവസങ്ങളിൽ ബൈയ്യപ്പനഹള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കെ.എസ്.ആർ. ബെംഗളൂരു – കോലാർ എക്‌സ്പ്രസ് (06387) ബൈയ്യപ്പനഹള്ളിയിൽ നിന്നായിരിക്കും സർവീസ് തുടങ്ങുക. സമാനമായി കോലാർ- കന്റോൺമെന്റ് പാസഞ്ചറും (06388) കന്റോൺമെന്റ്- കോലാർ പാസഞ്ചറും ബൈയ്യപ്പനഹള്ളിയിൽ നിന്ന് സർവീസ് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.