Follow the News Bengaluru channel on WhatsApp

കർണാടക സർക്കാർ പ്രഖ്യാപിച്ച അഞ്ചിന വാഗ്ദാനങ്ങൾക്കായുള്ള ഫണ്ടിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ബിജെപി എംപി

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ നടപ്പാക്കാൻ തയ്യാറാകുന്ന അഞ്ചിന വാഗ്ദാനങ്ങൾക്കായുള്ള ഫണ്ടിന്റെ സ്രോതസ്സ് പൊതുജനങ്ങളുടെ മുന്നിൽ വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിൻ കുമാർ കട്ടീൽ.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വ്യക്തതയില്ലാതെ ഉറപ്പുനൽകിയ കോൺഗ്രസ് ഇക്കാര്യത്തിൽ മൗനം ഉപേക്ഷിക്കണമെന്നും തീരുമാനങ്ങൾ എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് അറിയിക്കണമെന്നും കട്ടീൽ ആവശ്യപ്പെട്ടു. പദ്ധതികൾ നടപ്പാക്കുന്നതിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ ഇവ നടപ്പാക്കുന്നതിന്റെ കൃത്യമായ വിശദാംശങ്ങൾ നൽകണം. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഓരോ വ്യക്തിക്കും 10 കിലോ അരിയാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തത്. ഒരാൾക്ക് അഞ്ച് കിലോയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഇതിനുപുറമെ 10 കിലോ കോൺഗ്രസ് നൽകുമോയെന്ന് അവർ വ്യക്തമാക്കേണ്ടതുണ്ട്.

വാഗ്ദാനങ്ങൾ പാലിക്കാൻ പ്രതിവർഷം അധികമായി കണ്ടെത്തേണ്ടിവരിക 62,000 കോടി രൂപയോളമാണ്. ഇതെങ്ങനെയാണ് സർക്കാർ കണക്കാക്കുകയെന്നും വെളിപ്പെടുത്തണമെന്ന് കട്ടീൽ ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.