Follow the News Bengaluru channel on WhatsApp

റീട്ടെയിൽ മികവിനുള്ള ‘ഇൻസ്റ്റോർ ഏഷ്യ വിഎം-ആർഡി’ ദേശീയ പുരസ്കാരം ലുലു ഗ്രൂപ്പിന്

ലുലു ഡെയ്ലിക്കും ലുലു ഫാഷൻ സ്റ്റോർ ബെംഗളൂരുവിനും അവാർഡ്

ബെംഗളൂരു: ഇന്ത്യൻ റീട്ടെയിൽ വ്യാപാര രംഗത്തെ ഏറ്റവും മികച്ച പുരസ്കാരങ്ങളിലൊന്നായ ‘ഇൻസ്റ്റോർ ഏഷ്യ – വിഎം ആർഡി’ അവാർഡുകൾ ലുലുവിന്. മികച്ച ഫുഡ് ആൻഡ് ജനറൽ മെർച്ചൻഡൈസ് വിഭാഗത്തിൽ ലുലു ഡെയ്ലിക്കും, മികച്ച ഫാഷൻ ഡിപ്പാർട്ട്മെന്റ് സ്റ്റോറായി ലുലു ഫാഷൻ സ്റ്റോർ ബെംഗളൂരുവിനുമാണ് പുരസ്കാരം. ഗുണനിലവാരം, മികച്ച സേവനം, ആകർഷകമായ ഡിസൈൻ, ജനപ്രീതി എന്നിവ മുൻനിർത്തിയാണ് ലുലുവിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ലുലു ബെംഗളൂരു കോമേർഷ്യൽ മാനേജർ സയ്യിദ് അത്തിക്ക് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ മേധാവി ആശിഷ് ദേശ്പാണ്ഡെ,  ബ്ലോച്ചർ പാർട്ണേഴ്സ് റിസർച്ച് സയന്റിസ്റ്റ് ഏഞ്ചല ക്രെയിറ്റ്സ്, ബോറൂസോ ഡിസൈൻ സ്ഥാപകൻ ജോർജിയോ ബോറൂസോ, കോൾഡർ മൂർ സ്ഥാപക ഐറിൻ മാഗ്വിയർ, ലണ്ടൻ ആർപിഎ ഗ്രൂപ്പ് ഡയറക്ടർ ജയിംസ് ബ്രേക്സ് തുടങ്ങിയ വിദ്ഗധർ‌ ഉൾപ്പട്ടെ 25 അംഗ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 23 വിഭാഗങ്ങളിലായി ഇരുന്നൂറിലധികം നോമിഷേനുകളാണ് ലഭിച്ചിരുന്നത്. ഇതിൽ നിന്ന് 112 നോമിനേഷനുകളാണ് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. റിലയൻസ് റീട്ടെയിൽ, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, ട്രെൻഡ് ലിമിറ്റഡ്, ടൈറ്റാൻ, ഷോപ്പേഴ്സ് സ്റ്റോപ്പ്, ഫാബ് ഇന്ത്യ, അസോർട്ട്, അഡിഡാസ്, പ്യൂമ, ജോക്കി തുടങ്ങിയ ബ്രാൻഡുകൾക്കും വിവിധ വിഭാഗങ്ങളിൽ പുരസ്കാരം ലഭിച്ചു.

ഇൻസ്റ്റോർ ഏഷ്യയുടെ പതിന്നാലാം പതിപ്പായിരുന്നു ഇത്തവണത്തേത്. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഉപഭോക്താക്കളുടെ സ്വീകാര്യതയും ലുലു സഹപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണ് അഭിമാനാർഹമായ ഈ പുരസ്കാരമെന്നും ലുലു ബെംഗളൂരു കോമേർഷ്യൽ മാനേജർ സയ്യിദ് അത്തിക്ക് വ്യക്തമാക്കി. ആവശ്യവസ്തുക്കൾ, ബ്യൂട്ടി പ്രൊഡ്ക്ട്സ്, ബേക്കറി തുടങ്ങി വീട്ടാവശ്യങ്ങൾക്ക് വേണ്ട എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുന്ന ലുലു ഡെയ്ലിയും, രണ്ട് നിലകളിലായി ട്രെൻഡി കളക്ഷൻസുള്ള ലുലു ഫാഷൻ സ്റ്റോറും നൂതനമായ ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ജൂറി അംഗങ്ങൾ ചൂണ്ടികാട്ടി. ലുലു ഡെയ്ലിയിൽ ഉറപ്പാക്കിയിട്ടുള്ള, കർണാടകയിലെ കാർഷക മേഖലയിൽ നിന്ന് നേരിട്ടെത്തിച്ച പച്ചക്കറികളും പഴവും പാലുത്പന്നങ്ങളും, ശുദ്ധമായ ഉത്പന്നങ്ങളുടെ ശേഖരമാണ് സമ്മാനിക്കുന്നതെന്നും ഇത് പ്രശംസനീയമാണെന്നും ജൂറി പാനൽ നിരീക്ഷിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.