Follow the News Bengaluru channel on WhatsApp

അവന് പൂമാല എനിക്ക് കല്ലേറ്, നഗ്നത പ്രദര്‍ശിപ്പിച്ചതിനാണോ സ്വീകരണം നല്‍കിയത്?: പരാതിക്കാരി

കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നല്‍കിയതിനെതിരെ പരാതിക്കാരിയായ യുവ നടി രംഗത്ത്. നഗ്നത പ്രദര്‍ശിപ്പിച്ചതിനാണോ സ്വീകരണം നല്‍കിയതെന്നും ഇത് ലജ്ജിപ്പിക്കുന്ന കാര്യാണെന്നും യുവതി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയായ യുവ നടിക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ചു എന്ന കേസില്‍ കോഴിക്കോട് കായക്കൊടി കാവില്‍ സവാദ് ജാമ്യം ലഭിച്ച്‌ ജയില്‍ മോചിതനായത്.

സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നും സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും അക്കൗണ്ട് തുറക്കാനാവുന്നില്ലെന്നും അവര്‍ പറഞ്ഞു. സവാദിനെതിരെ നിയമ പോരാട്ടം തുടരും. ബസില്‍ അടുത്തുണ്ടായിരുന്ന പെണ്‍കുട്ടി പേടിച്ച്‌ പിൻമാറുകയായിരുന്നു.

പരാതിപ്പെട്ടാല്‍ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യും. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസില്‍ സിബ്ബഴിച്ചാല്‍ സ്വീകരണം നല്‍കുമെന്നും പെണ്‍കുട്ടി ആരോപിച്ചു. ആലുവ സബ് ജയിലില്‍ നിന്നും പുറത്തെത്തിയ യുവാവിന് ആള്‍ കേരള മെൻസ് അസോസിയേഷന്റെ പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്ത് കുമാറിന്റെ നേത‍ത്വത്തില്‍ പൂമാലിട്ടായിരുന്നു സ്വീകരിച്ചത്. ഇതിനെതിരെയാണ് യുവ നടിയായ നന്ദിത പ്രതികരണവുമായി എത്തിയത്.

യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെൻസ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം കിട്ടി ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷൻറെ നേതൃത്വത്തില്‍ പൂമാലയിട്ട് സ്വീകരിച്ചത്.

സവാദ് തെറ്റ് ചെയ്തെന്നാണ് ആദ്യം കരുതിയത്, എന്നാല്‍ പെണ്‍കുട്ടിയുടെ വീഡിയോ കണ്ടതോടെ യുവാവ് തെറ്റ് ചെയ്തില്ലെന്ന് മനസിലായെന്നും ഇതോടെയാണ് പിന്തുണയുമായി എത്തിയതുമെന്ന് ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ സ്വീകരണത്തിന് ശേഷം പ്രതികരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.