Follow the News Bengaluru channel on WhatsApp

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവാവ് പിന്മാറി; യുവതിയുടെ ജാതകം പരിശോധിക്കാന്‍ കോടതി നിർദ്ദേശം

Lവിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷയില്‍ ഇരയുടെ ജാതകം പരിശോധിക്കാൻ നിര്‍ദേശം നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജാതകം പരിശോധിച്ച്‌ ചൊവ്വാ ദോഷമുണ്ടോയെന്ന് നിര്‍ണയിക്കണമെന്ന് ലക്‌നൗ സര്‍വകലാശാലയിലെ ജ്യോതിഷ വിഭാഗം മേധാവിയോട് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു.

തന്നെ വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ ചൊവ്വാ ദോഷമുള്ളത് കൊണ്ട് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. തുടര്‍ന്നാണ് അതിജീവിതയുടെ ജാതകം പരിശോധിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

പത്ത് ദിവസത്തിനകം ജാതകം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വിചിത്ര ഉത്തരവില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. വാദം തുടരുന്നതിന് മുമ്പ് തന്നെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് വിധി കണ്ടിരുന്നില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാല്‍ താന്‍ വിധി കണ്ടിരുന്നുവെന്നും അസ്വസ്ഥയുണ്ടാക്കുന്ന വിധി സ്‌റ്റേ ചെയ്യണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

ഇരു കക്ഷികളുടെയും സമ്മതത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും തെളിവുകള്‍ ആവശ്യപ്പെടാന്‍ കോടതിക്ക് അധികാരമുണ്ടെന്നും എതിര്‍ഭാഗത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ജ്യോതിഷം സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്ന വിഷയമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ‘എന്നാല്‍ ഇത് സ്വകാര്യതയുടെ ലംഘനമാണ്. ജ്യോതിഷത്തിന് ഇതുമായി എന്ത് ബന്ധമുണ്ടെന്നതിനെക്കുറിച്ച്‌ ഉള്ള വസ്തുതകള്‍ പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ജസ്റ്റിസ് ധൂലിയ പറഞ്ഞു. ജ്യോതിഷത്തിന്റെ വശം പരിഗണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് മിത്തലും അഭിപ്രായപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.