Follow the News Bengaluru channel on WhatsApp

കൊങ്കൺ റൂട്ടിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തും

ബെംഗളൂരു: മൺസൂൺ ട്രെയിൻ സമയപ്പട്ടിക നിലവിൽ വരുന്നതി​ന്റെ ഭാഗമായി കൊങ്കൺ റൂട്ടിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് പുതിയ സമയക്രമം പ്രാബല്യത്തിലുണ്ടാകുക.

പുതിയ സമയം അനുസരിച്ച് മുംബൈ സി.എസ്.എം.ടി -മംഗളൂരു ജംഗ്ഷൻ സൂപ്പർഫാസ്റ്റ് (12133 ) എക്സ്പ്രസ് ഉച്ചയ്ക്ക് 1.05ന് പകരം 3.40ന് മംഗളൂരുവിൽ എത്തും. തിരിച്ചുള്ള ട്രെയിൻ (12134 ) ഉച്ചയ്ക്ക് രണ്ടിന് പകരം വൈകുന്നേരം 4.35ന് പുറപ്പെടും. മംഗളൂരു സെൻട്രൽ -മഡ്ഗാവ് ഡെയ്‍ലി എക്സ്പ്രസ് സ്​പെഷൽ (06602 )

മംഗളൂരു ജംഗ്ഷനിൽ നിന്ന് രാവിലെ 5.30ന് പുറപ്പെട്ട് മഡ്ഗാവിൽ ഉച്ചക്ക് 1.10ന് പകരം 1.15ന് എത്തിച്ചേരും. ഇതേ ട്രെയിൻ ഉച്ചക്ക് 1.50ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് മംഗളൂരു സെൻട്രലിൽ രാത്രി 9.30ന് എത്തിച്ചേരും.

മംഗളൂരു സെൻട്രൽ-മുംബൈ എൽ.ടി.ടി മത്സ്യഗന്ധ എക്സ്പ്രസ് (12620), മംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2.20 ന് പകരം 12.45ന് പുറപ്പെടും. ഇതേ ട്രെയിൻ (12619) തിരിച്ച് മംഗളൂരു സെൻട്രലിൽ രാവിലെ 7.40ന് പകരം 10.10 ന് എത്തും. അതേസമയം തിരുവനന്തപുരം സെൻട്രൽ-മുംബൈ എൽ.ടി.ടി നേത്രാവതി എക്സ്പ്രസ് (16346 ) തിരുവനന്തപുരത്തു നിന്നും രാവിലെ 9.15ന് പുറപ്പെടും. എന്നാൽ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ 30 മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ നേരത്തെ കടന്നുപോകും. ഈ ട്രെയിൻ മംഗളൂരു ജംഗ്ഷനിൽ നിന്ന് രാ​ത്രി 10.50ന് പകരം 9.30ന് പുറപ്പെടുക.ഇതേ ട്രെയിൻ തിരിച്ച് മുംബൈ എൽ.ടി.ടിയിൽ നിന്ന് രാവിലെ 11.40ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.45 ന് മംഗളൂരു ജംഗ്ഷനിൽ എത്തും. തിരുവനന്തപുരത്ത് വൈകുന്നേരം 6.05 പകരം രാത്രി 7.35 ന് എത്തും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.