Follow the News Bengaluru channel on WhatsApp

യാത്രക്കാരന്റെ ബാഗിൽ നിന്ന് ഐഫോണുകൾ മോഷ്ടിച്ചു; വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ (കെഐഎ) വെച്ച് യാത്രക്കാരന്റെ ബാഗിൽ നിന്നും ഐഫോണുകൾ മോഷ്ടിച്ച വിമാനത്താവളത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ടു. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവന ദാതാക്കളായ എഐസാറ്റ്‌സ് ലിമിറ്റഡിലെ ജീവനക്കാരനായ ശുഭം മിശ്രയെയാണ് (27) പിരിച്ചുവിട്ടത്.

ഇക്കഴിഞ്ഞ മെയ്‌ 31നാണ് സംഭവം. വിമാനത്താവളത്തിൽ നൽകിയ ചെക്ക്-ഇൻ ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് ഐഫോണുകൾ മോഷണം പോയതായി ഹേമന്ത് എന്ന യാത്രക്കാരൻ വിമാനക്കമ്പനിയെ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ചണ്ഡീഗഢിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് തന്റെ ചെക്ക്-ഇൻ ലഗേജിൽ പവർ ബാങ്ക് കണ്ടെത്തിയിരുന്നുവെന്നും വിമാനത്തിൽ പവർ ബാങ്ക് അനുവദനീയമല്ലാത്തതിനാൽ ബാഗ് ഒരു ദിവസം കഴിഞ്ഞ് കൊടുത്തുവിടുമെന്ന് അറിയിച്ചിരുന്നതായും ഹേമന്ത് എയർലൈൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാളുടെ ബാഗിൽ നിന്നും രണ്ട് ഐഫോണുകൾ നഷ്ടപ്പെട്ടതായും കമ്പനിയെ അറിയിച്ചിരുന്നു.

ഇതേതുടർന്ന് ബെംഗളൂരു വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് ഫോണുകൾ ശുഭം എടുത്തുമാറ്റുന്നതായി കണ്ടെത്തിയത്. പിന്നീടുള്ള ചോദ്യം ചെയ്യലിൽ ഫോൺ മോഷ്ടിക്കുകയും പിന്നീട് വിൽക്കുകയും ചെയ്തതായും ശുഭം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് വിസ്താര എയർലൈൻസിലെ ജീവനക്കാരനായ ഗണേഷ് എയർപോർട്ട് പോലീസിന് ഔദ്യോഗികമായി പരാതി നൽകി. കൂടാതെ ശുഭം മിശ്രയെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. യാത്രക്കാരനായ ഹേമന്ത് കുമാറിന് മോഷ്ടിച്ച ഫോണുകളുടെ മൂല്യം വിമാനക്കമ്പനി നഷ്ടപരിഹാരമായി നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.