വീണ്ടും ട്രെയിൻ കത്തിക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവയ്ക്കാൻ ശ്രമം. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ഇന്ന് വൈകിട്ടാണ് സംഭവം. ട്രെയിന്‍ കൊയിലാണ്ടി പിന്നിടുമ്പോഴാണ് തീ കത്തിക്കാനുള്ള ശ്രമം ശ്രദ്ധയില്‍പെട്ടത്. തീപിടിച്ചില്ല. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ 20കാരൻ പിടിയിലായി. യുവാവ് കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിന് തീ കൊടുക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.
യുവാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയമുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി ആർ പി എഫിന് കെെമാറുകയായിരുന്നു. തീവെക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ട് നശിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
എല്ലാ അന്യസംസ്ഥാന തെഴിലാളികളും മാനസികാവെല്ലുവിളി നേരിടുന്നവരാണ്.അതുകൊണ്ടാണ് എല്ലാപേർക്കും റേഷനും വോട്ടർ ID യും കൊടുക്കുന്നത്
.