അനധികൃത റോഡ് നിർമാണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരു ഹൊസകെരെഹള്ളിയിലെ അനധികൃത റോഡ് നിർമാണത്തിലുൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കാന്‍ ഒരുങ്ങി ബിബിഎംപി. കർണാടക ഉപമുഖ്യമന്ത്രിയും, നഗരവികസന മന്ത്രിയുമായ ഡി. കെ. ശിവകുമാറിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഹൊസകെരെഹള്ളി തടാകത്തിൽ അനധികൃത റോഡ് നിർമാണത്തിനായി അംഗീകാരം നൽകിയ ഉദ്യോഗസ്ഥരെയും എഞ്ചിനീയർമാരെയും സസ്‌പെൻഡ് ചെയ്യാൻ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് ഡി. കെ. ശിവകുമാർ നിര്‍ദേശം നല്‍കി. ഈ വർഷം മാർച്ചിൽ, തടാകത്തിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിലേക്ക് കണക്റ്റിവിറ്റി സുഗമമാക്കുന്നതിനായി ബിബിഎംപി റോഡ് നിർമിച്ചിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു.
അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്റെ ഉടമയെ സഹായിക്കാനാണ് ഈ ജോലി അനുവദിച്ചതെന്നാണ് ബിബിഎംപിക്കെതിരായി ഉയർന്ന ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ഉപമുഖ്യമന്ത്രി ബിബിഎംപി കമ്മീഷണറോട് നിർദേശിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.