Follow the News Bengaluru channel on WhatsApp

കൊല്ലം സുധി യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്നം ബാക്കി വെച്ച്

നടനും ടെലിവിഷൻ താരവുമായ കൊല്ലം സുധിയുടെ വിയോഗ വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടത്. ഇന്ന് പുലർച്ചെ 4.30 ഓടെ തൃശൂർ കയ്പ്പമംഗലം പനമ്പികുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിലായുന്നു 39 കാരനായ കലാകാരൻ്റെ വിയോഗം. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങവേ സുധിയും സംഘവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

സ്വന്തം ജീവിതത്തിൽ നേരിടേണ്ടി വന്ന ഉള്ളുലയ്ക്കുന്ന സങ്കടങ്ങൾ പലപ്പോഴും സുധി തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹം പ്രണയത്തിനൊടുവിലായിരുന്നുവെങ്കിലും ഭാര്യ തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. സുധിയെ ഏറെ തളർത്തിയ ഒന്നായിരുന്നു അത്. ‘ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്.’ – എന്നായിരുന്നു സുധി ആദ്യ ഭാര്യയെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് താനും മകനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ച് പിടിച്ചതെന്നും താരം അഭിപ്രായപ്പെടുന്നു.  രണ്ടാം വിവാഹത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ആദ്യ ഭാര്യ പിന്നീട് ജീവനൊടുക്കിയിരുന്നു.

രേണുക സുധിയുടെ ജീവതത്തിലേക്ക് കടന്നു വന്നതോടെ വീണ്ടും പ്രതീക്ഷകൾ തളിർത്തു.ആദ്യ ഭാര്യയിലെ മകൻ രാഹുൽ  സുധിക്കും രേണുകയ്ക്കും ഒന്നിച്ചാണ് താമസം. സുധി – രേണുക ദമ്പതികളുടെ മകൻ ഋതുലും അടങ്ങുന്ന നാലംഗ കുടുംബത്തിലെ കളി ചിരികൾക്ക് മങ്ങലേൽപ്പിച്ചാണ് താരത്തിൻ്റെ ആകസ്മിക വിയോഗം.

എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യയും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെയാണെന്നും ഭാര്യ രേണുവിനെയും മക്കളായ രാഹുലിനെയും ഋതുലിനെയും ചേർത്തു പിടിച്ചുകൊണ്ട് സുധി അന്ന് പറഞ്ഞു. രേണുവിന് മൂത്തമകന്‍ രാഹുലിനെ ജീവനാണ്. താന്‍ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്തമകന്‍ അവനാണെന്നാണ് രേണു എപ്പോഴും പറയുന്നത്. രണ്ട് പേരും വലിയ ചങ്കുകളാണ്. ഇപ്പോള്‍ രാഹുല്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. മോന് പതിനൊന്ന് വയസുള്ളപ്പോഴാണ് ഞാന്‍ രേണുവിനെ വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ എന്റെ മകന്‍ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.

കൊറോണ സമയത്താണ് സുധിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ചിലർ രംഗത്ത് വരുന്നത്. ഇതിനും തക്കതായ മറുപടി താരത്തിനുണ്ടായിരുന്നു. സുധി നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയെന്നും എന്നാല്‍ പറഞ്ഞ സമയത്ത് തിരികെ കൊടുത്തില്ലെന്നുമായിരുന്നു ആരോപണം. കൊറോണ സമയത്ത് കുറേപ്പർ സഹായിച്ചിട്ടുണ്ട്. വർക്ക് ഇല്ലാത്തതിനാലാണ് അതൊക്കെ തിരികെ കൊടുക്കാന്‍ വൈകിയത്. പരിപാടികള്‍ വരുന്നതോടെ എല്ലാ പൈസയും കൊടുത്തു തീർക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹം എന്ന് ഉല്ലാസ് പന്തളം ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ ഷൂട്ടില്‍ ഒന്നിച്ച് കൂടിയപ്പോള്‍ എന്‍റെ ജന്മദിനമായിരുന്നു. അന്ന് ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. എന്നാല്‍ ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് സുധി കരഞ്ഞിരുന്നു. പരിപാടികള്‍ ധാരാളം വരുന്നുണ്ടെന്നും ഹോം ലോണ്‍ എടുക്കാമെന്നും എല്ലാം ശരിയാകുമെന്നും ബിനു അടിമാലിയും താനും അന്ന് പറഞ്ഞിരുന്നുവെന്ന് ഉല്ലാസ് ഓര്‍ക്കുന്നു.

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.