Follow the News Bengaluru channel on WhatsApp

ബെംഗളൂരു – മൈസൂരു അതിവേഗ പാതയിലെ ടോൾപ്ലാസ ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗപാതയിലെ ടോൾപ്ലാസ ജീവനക്കാരനെ ഒരു കൂട്ടം ആളുകൾ മർദിച്ച് കൊലപ്പെടുത്തി.

രാമനഗര ജില്ലയിലെ കാരക്കൽ സ്വദേശി പവൻ കുമാർ (26) ആണ് കൊല്ലപ്പെട്ടത്. മൈസൂരുവിലേക്കുള്ള ശേഷഗിരിഹള്ളി ടോൾ പ്ലാസയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇത് വഴി ബൈക്കിൽ വന്ന പ്രതികൾ ടോൾപ്ലാസയിൽ  തിരക്ക് കൂടുതൽ ആണെന്ന് ചൂണ്ടിക്കാട്ടി ടോൾ നൽകാതെ പോകാൻ തുടങ്ങി.

എന്നാൽ ടോൾ തുക നൽകാതെ മുൻപോട്ട് പോകാൻ സാധിക്കില്ലെന്ന് പവൻ പറഞ്ഞതോടെ പ്രതികളും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് മറ്റു വാഹനങ്ങളിൽ വന്നവരും ടോൾ പ്ലാസയിലെ ജീവനക്കാരും ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ച് പ്രതികളെക്കൊണ്ട് ടോൾ അടപ്പിച്ചിരുന്നു.

എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ പവൻ ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നത് വരെ റോഡരികിൽ കാത്തിരുന്ന ശേഷം പവനെ കണ്ടതോടെ ഹോക്കി സ്റ്റിക്കുകൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ടോൾ പ്ലാസയിലെ സിസിടിവിയിൽ പതിഞ്ഞതായി ബിഡദി പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.