Follow the News Bengaluru channel on WhatsApp

താലിക്കെട്ട് ഇല്ലാതെ കല്യാണ ആൽബം പുറത്തിറക്കി; വരന് 25,000 രൂപ ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ബെംഗളൂരു: വിവാഹ ആൽബത്തിൽ താലിക്കെട്ട് ദൃശ്യങ്ങൾ ഉൾപെടുത്താത്ത ഫോട്ടോഗ്രാഫർക്ക് 25,000 രൂപ പിഴ ചുമത്തി കർണാടക ഉപഭോക്തൃ കോടതി. താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോയും നൽകിയതിന് വരൻ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. ബെംഗളൂരു ഉത്തരഹള്ളിയിലെ നിതിൻ കുമാര്‍ എന്നയാളാണ് സ്വന്തം വിവാഹത്തിന്‍റെ താലികെട്ട് ഇല്ലാത്ത ആൽബം ലഭിച്ചതിൽ പരാതി നൽകിയത്.

സംഭവത്തിൽ മുഴുവൻ ആൽബവും പരിശോധിച്ച ശേഷം ഉപഭോക്തൃ കോടതി ഫോട്ടോഗ്രാഫർ, വരന് 25000 രൂപ നൽകാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ബെംഗളൂരുവിലെ പ്രമുഖ വെഡ്ഡിംഗ് ഫോട്ടോഗ്രാഫര്‍ രാഹുല്‍ കുമാറിനെതിരെയാണ് നഷ്ടപരിഹാരം ചുമത്തിയത്. വിവാഹ ചടങ്ങിലെ ഒട്ടുമിക്ക നിമിഷങ്ങളും രാഹുൽ കുമാറും സംഘവും ക്യാമറയിൽ പകർത്തിയിരുന്നു. എന്നാൽ താലികെട്ട് മാത്രം ഉൾപെടുത്തിയിരുന്നില്ല. കൂടാതെ വിവാഹത്തിന്‍റെ ആൽബവും വീഡിയോയുമൊക്കെ നൽകാൻ വളരെ വൈകിയതായും പരാതിയിൽ നിതിൻ പറഞ്ഞു.

താലികെട്ട് ഇല്ലാത്ത ആൽബവും വീഡിയോയും എങ്ങനെ നൽകുമെന്നതുകൊണ്ടാണ് മനപൂർവം ഫോട്ടോഗ്രാഫർ വൈകിപ്പിച്ചതെന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 2019 നവംബര്‍ 9നായിരുന്നു നിതിൻ കുമാറിന്റെ വിവാഹം.1.2 ലക്ഷം രൂപയുടെ വർക്കാണ് രാഹുലിന് നിതിൻ നൽകിയത്. വിവാഹത്തിന് മുന്നോടിയായി സേവ് ദ ഡേറ്റ് ഉൾപ്പടെ എല്ലാം നന്നായി ചിത്രീകരിച്ച രാഹുൽ അവയൊക്കെ നിതിന് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ ആൽബത്തിനായി വിളിച്ചപ്പോൾ രാഹുൽ അവധി പറയുകയായിരുന്നു. ആദ്യം ഒരാഴ്ച അവധി പറഞ്ഞ രാഹുൽ പിന്നീട് അത് രണ്ടാഴ്ചയാക്കി. ഒടുവിൽ നിതിനും സുഹൃത്തുക്കളും രാഹുലിന്‍റെ ഓഫീസിലെത്തി ബഹളം വെച്ചു.

തുടർന്ന് 2020 മാര്‍ച്ചില്‍ കുറച്ച്‌ ചിത്രങ്ങളുടെ സാംപിൾ മാത്രമായി നിതിന്, രാഹുല്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇതിൽ താലികെട്ട് ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ച് വീണ്ടും വിളിച്ചെങ്കിലും പിന്നീട് രാഹുൽ നിതിന്‍റെ ഫോൺ എടുക്കാതെയായി. ഒടുവിൽ 2021 ജനുവരിയില്‍ താലികെട്ട് വീഡിയോ കാണാനില്ലെന്നും തെറ്റിന് നഷ്ടപരിഹാരം നല്‍കാൻ തയ്യാറാണെന്നും രാഹുല്‍ നിതിനെ അറിയിച്ചു.

ഇതോടെയാണ് നിതിൻ രാഹുലിനെതിരെ വക്കീൽ നോട്ടീസ് അയയ്ക്കുകയും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഹർജി നൽകുകയും ചെയ്തത്. കോടതിയിൽ രാഹുൽ തെറ്റ് സമ്മതിക്കുകയായിരുന്നു. മുഹൂർത്ത സമയത്തെ ദൃശ്യങ്ങൾ തന്‍റെ ഹാർഡ് ഡിസ്ക്കിൽ നിന്ന് നഷ്ടമായതായാണ് നിതിൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കരുതെന്നും കോടതി രാഹുലിന് താക്കീത് നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.