Follow the News Bengaluru channel on WhatsApp

ഫെയിസ്‌ബുക് വഴി പരിചയപ്പെട്ട യുവതി പണം തട്ടിയതായി പരാതി

ബെംഗളൂരു: ഫെയിസ്‌ബുക് വഴി പരിചയപ്പെട്ട യുവതി ലക്ഷങ്ങൾ തട്ടിയെടുത്തതായി കർണാടകയിലെ മഠാധിപതിയുടെ പരാതി. 48 ലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തതെന്ന് ബെംഗളൂരു റൂറലിലെ നെലമംഗല കമ്പാലു മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമി പരാതിയിൽ പറഞ്ഞു. ജില്ലയിലെ ദാബാസ്പേട്ട് പോലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം പരാതി നൽകിയത്.

വർഷ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ മഞ്ജുള എന്ന യുവതിയാണ് തട്ടിപ്പ് നടത്തിയത്. 2020ലാണ് വർഷയും സ്വാമിയും പരിചയപ്പെടുന്നത്. നിരന്തരം ചാറ്റ് ചെയ്തിരുന്ന ഇരുവരും പിന്നീട് മൊബൈൽ നമ്പറുകൾ കൈമാറിയ ശേഷം വാട്സാപ്പ് ചാറ്റ് ഉൾപ്പെടെ നടത്തിയിരുന്നു. നഗരത്തിലെ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിനി ആണെന്നും മംഗളുരു സ്വദേശിനി ആണെന്നും മാതാപിതാക്കൾ മരണപ്പെട്ടുവെന്നുമാണ് വർഷ സ്വാമിയോട് പറഞ്ഞിരുന്നത്.

കൂടാതെ ആത്മീയ ജീവിതത്തിൽ താല്പര്യമുള്ളതിനാലാണ് സ്വാമിയേ പരിചയപ്പെട്ടതെന്നും വർഷ പറഞ്ഞിരുന്നു. ഇവർ നിരവധി തവണ വിഡിയോ കോളുകൾ ചെയ്തിരുന്നുവെങ്കിലും വർഷ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയോ മുഖം കാണിക്കുകയോ ചെയ്തിരുന്നില്ലെന്നും പരാതിയിൽ സ്വാമി പറഞ്ഞു.

വർഷ വിദ്യാഭ്യാസത്തിന് പണമാവശ്യപ്പെട്ട് പലതവണ വിളിച്ചിരുന്നു. ഏകദേശം 10 ലക്ഷം രൂപ വർഷയുടെ സുഹൃത്തായ മഞ്ജുളയുടെ അക്കൗണ്ടിൽ സ്വാമി ഈ കാലയളവിൽ നേരിട്ട് നിക്ഷേപിച്ചു. പിതാവ് തനിക്ക് വേണ്ടി 10 ഏക്കർ ഭൂമി വിൽപത്രത്തിൽ എഴുതിയിട്ടുണ്ടെന്നും അത് കുറഞ്ഞ വിലയ്ക്ക് മഠത്തിന് നൽകുമെന്നും വർഷ പറഞ്ഞിരുന്നുവെന്ന് പരാതിയിൽ സ്വാമി പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മഞ്ജുള സ്വാമിയെ വിളിച്ച്, വിൽപത്രത്തെ ചൊല്ലി വർഷയെ ബന്ധുക്കൾ ആക്രമിച്ചുവെന്നും തലയ്ക്ക് ഗുരുതര പരിക്കേറ്റ് മത്തിക്കെരെയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും അറിയിച്ചിരുന്നു. കൂടാതെ വർഷയുടെ ചികിത്സയ്ക്കായി 38 ലക്ഷം രൂപ മഞ്ജുള വാങ്ങിയതായും സ്വാമി പറഞ്ഞു.

എന്നാൽ പിന്നീട് മഞജുളയു​ടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്വാമി സുഹൃത്തുക്കൾ മുഖേന മത്തിക്കെരെയിലെ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ അത്തരത്തിൽ ആരും അവിടെ അഡ്മിറ്റ്‌ ആയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് തട്ടിപ്പ് മനസിലാക്കിയപ്പോൾ പണം തിരികെ ചോദിച്ച സ്വാമിയെ മഞ്ജുള ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് സ്വാമി പോലീസിനെ സമീപിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.