Follow the News Bengaluru channel on WhatsApp

ബെംഗളൂരു – തിരുപ്പതി ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു – തിരുപ്പതി റൂട്ടിൽ ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചു. ഫ്ലൈ ബ്ലേഡ് ഇന്ത്യ കമ്പനിയാണ് ബെംഗളൂരുവിനും തിരുപ്പതിക്കുമിടയിൽ ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചത്. നഗരത്തിൽ നിന്നും ഏകദേശം 250 കിലോമീറ്റർ ദൂരമാണ് ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതിയിലേക്കുള്ളത്.

ഒരു ഹെലികോപ്റ്ററിൽ അഞ്ച് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും. ഫ്ലൈ ബ്ലേഡ് ഇന്ത്യ എല്ലാ ദിവസവും രാവിലെ 9.30 ന് ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് ഈ സർവീസ് നടത്തും. അതേ ദിവസം വൈകുന്നേരം 4 മണിക്ക് തിരുപ്പതിയിൽ നിന്ന് മടക്ക സർവീസും നടത്തും. സർവീസിനായി ഫ്ലൈ ബ്ലേഡ് ഇന്ത്യ വെബ്‌സൈറ്റ് വഴി ബുക്കിംഗ് നടത്താമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഫ്‌ലൈബ്ലേഡ് ഇന്ത്യ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചിരുന്നു. നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള രണ്ട് മണിക്കൂർ യാത്രാ സമയം 15 മിനിറ്റ് വേഗത്തിലുള്ള സവാരിയായി മാറ്റാനാണ് ഇത് ആരംഭിച്ചത്. ബെംഗളൂരുവിൽ നിന്ന് കർണാടകയിലെ കുടക്, കബനി മേഖലകളിലേക്കും കമ്പനി ഹെലികോപ്റ്റർ സർവീസ് നടത്തുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.