Follow the News Bengaluru channel on WhatsApp

കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ മകൾ വിവാഹിതയായി

ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ മകൾ പരകല വംഗമയി വിവാഹിതയായി. മന്ത്രിയുടെ ബെംഗളൂരുവിലെ വസതിയിലായിരുന്നു ചടങ്ങുകൾ.

ബ്രാഹ്‌മണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഉഡുപ്പി അടമരു മഠത്തിലെ സന്ദർശകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പിങ്ക് നിറത്തിലുള്ള സാരിയും പച്ച നിറത്തിലുള്ള ബ്ലൗസുമാണ് വധു ധരിച്ചിരുന്നത്. വെള്ള പഞ്ചയും ഷാളുമായിരുന്നു വരന്റെ വസ്ത്രം. മൊളകാൽമുരു സാരിയിലായിരുന്നു നിർമല സീതാരാമൻ.

ഗുജറാത്ത് സ്വദേശിയാണ് വരൻ പ്രതീക്. സീതാരാമന്റെ മകൾ പരകല മിന്റ് ലോഞ്ചിലെ ഫീച്ചർ റൈറ്ററാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ നിന്ന് ബിരുദാനന്തര ബിരുദവും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ മെഡിൽ സ്‌കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് ജേണലിസത്തിൽ എംഎസ് ബിരുദവും നേടിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.