ലോക കോഫി സമ്മേളനം ബെംഗളൂരുവിൽ; ഏഷ്യയിൽ ആദ്യത്തേത്

ബെംഗളൂരു: അഞ്ചാമത് ലോക കോഫി സമ്മേളനം ബെംഗളൂരുവിൽ നടക്കും. സെപ്റ്റംബർ 25 മുതൽ 28 വരെ ബെംഗളൂരു പാലസ് ഗ്രൗണ്ടിലാണ് പരിപാടി. ലണ്ടൻ ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐ.സി.ഒ) കോഫി ബോർഡ് ഓഫ് ഇന്ത്യ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, കർണാടക സർക്കാർ എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
നാലു ദിവസം നടക്കുന്ന സമ്മേളനത്തിൽ 80 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഐ.സി.ഒയിൽ അംഗമായ രാജ്യങ്ങളുടെ പ്രതിനിധികൾ, കാപ്പി വ്യവസായ കമ്പനി പ്രതിനിധികൾ, വിവിധ സ്റ്റാർട്ടപ്പുകൾ എന്നിവർ സമ്മേളനത്തിൻ്റെ ഭാഗമാകും. ടെന്നിസ് താരം രോഹൻ ബൊപ്പെണ്ണയാണ് സമ്മേളനത്തിൻ്റെ ബ്രാൻഡ് അംബാസിഡർ.
ഏഷ്യയിൽ ആദ്യമായാണ് സമ്മേളനത്തിന് വേദി ഒരുങ്ങുന്നത്. ലണ്ടൻ, ബ്രസീൽ, ഗ്വാട്ടിമാല, എത്യോപ എന്നിവിടങ്ങളിലാണ് കഴിഞ്ഞ സമ്മേളനങ്ങൾ നടന്നത്. ആഗോള തലത്തിൽ കാപ്പിയുടെ വാണിജ്യ പ്രാധാന്യം വർദ്ധിപ്പിക്കുക എന്നതാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
