ബെംഗളൂരുവിൽ അലക്ഷ്യമായി സ്ഥാപിച്ച കേബിളുകൾ നീക്കം ചെയ്യും; ഇന്റർനെറ്റ് സേവനം തടസപ്പെട്ടേക്കും

ബെംഗളൂരു: ബെംഗളൂരുവിലെ വൈദ്യുത തൂണുകളില്‍ അനധികൃതമായി സ്ഥാപിച്ച ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍, ഡാറ്റ കേബിളുകള്‍, ഡിഷ് കേബിളുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ബെസ്കോം പദ്ധതിയിട്ടതിനാൽ വരും ദിവസങ്ങളിൽ നഗരത്തിൽ കേബിൾ ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടാൻ സാധ്യത.
നഗരത്തിൽ കഴിഞ്ഞയാഴ്ച ദിവസങ്ങളുടെ വ്യത്യാസത്തിൽ കാല്‍നടയാത്രക്കാരുടെ മേല്‍ വൈദ്യുതത്തൂണുകള്‍ വീണ് രണ്ട് അപകടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് അനധികൃതമായി സ്ഥാപിച്ച കേബിളുകള്‍ നീക്കം ചെയ്യാന്‍ ബെസ്‌കോം തീരുമാനിച്ചത്. ഔട്ടർ റിങ് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കേബിൾ മാറ്റിസ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്.
അനധികൃതമായി സ്ഥാപിച്ച കേബിള്‍ ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട ഓപ്പറേറ്റര്‍മാരോട് ബെസ്‌കോം ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ച കേബിളുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ കേസെടുക്കുമെന്നും ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബെസ്‌കോം മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 21ന് ബെല്ലന്ദൂരിനടുത്ത് ദേവരാബിസനഹള്ളിയില്‍ എംഎന്‍സി ജീവനക്കാരനായ 23 കാരനായ കെവിന്‍ വര്‍ഗീസിന് വൈദ്യുതത്തൂണ്‍ തകര്‍ന്ന് പരുക്കേറ്റിരുന്നു. ഓഗസ്റ്റ് 22ന് നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയായ 21കാരിക്ക് സദ്ഗുണ്ടെപാളയത്തിനു സമീപം വൈദ്യുതി കമ്പി പൊട്ടിവീണ് പൊള്ളലേറ്റിരുന്നു.
ഇതോടെയാണ് അനധികൃതമായി സ്ഥാപിച്ച എല്ലാ കേബിളുകളും നീക്കം ചെയ്യാൻ ബെസ്കോം തീരുമാനിച്ചത്. എന്നാൽ പദ്ധതി നടപ്പാക്കിയാൽ നഗരത്തിലെ കേബിൾ ഇന്റർനെറ്റ് സേവനം വ്യാപകമായി തടസപ്പെടും. ഇതിനൊരു പരിഹാരം ഉടൻ കണ്ടെത്തുമെന്നും ബെസ്കോം അറിയിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.