കെഎൻഎസ്എസ് ഓണച്ചന്ത 26,27,28 തീയതികളിൽ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി എംഎസ് നഗര്‍ കരയോഗവും മഹിളാ വിഭാഗം ജനനിയും സംയുക്തമായി ഓണച്ചന്ത ഒരുക്കുന്നു. ഓഗസ്റ്റ് 26, 27, 28 തീയതികളില്‍ സംഘടിപ്പിക്കുന്ന ഓണച്ചന്തയില്‍ പച്ചക്കറികള്‍, കായ വറുത്തത്, ശര്‍ക്കര വരട്ടി, പപ്പടം, പായസം എന്നിവയ്ക്ക് പുറമെ മഹിളാ വിഭാഗം തയ്യാറാക്കിയ ജനനി അച്ചാര്‍ പുളി ഇഞ്ചി എന്നിവയും, കുത്താംപുള്ളി ഓണപുടവകളും ലഭ്യമാണ്. പട്ടേല്‍ കുളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂള്‍ അങ്കണത്തില്‍ ആണ് ഓണച്ചന്ത ഒരുക്കുന്നത്. കൈത്തറി ഉത്പന്നങ്ങളുടെ വില്പന എം എംഇടി സ്‌കൂളില്‍ ആരംഭിച്ചു കഴിഞ്ഞു. ഫോണ്‍ 9008087478, 9535179106
കെഎന്‍എസ്എസ് കൊത്തനൂര്‍ കരയോഗവും, മഹിളാ വിഭാഗം സഖിയുടെയും നേതൃത്വത്തില്‍ ഓഗസ്റ്റ് 26 മുതല്‍ 28 വരെ ഓണച്ചന്ത സംഘടിപ്പിക്കുന്നു. കെ നാരായണപുര മെയിന്‍ റോഡിലുള്ള ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ അങ്കണത്തില്‍ ശനി രാവിലെ 10ന് ജനറല്‍ സെക്രട്ടറി ആര്‍. മനോഹര കുറുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. പലചരക്കു സാധനങ്ങള്‍, പച്ചക്കറികള്‍, മഹിളാ വിഭാഗം തയ്യാറാക്കിയ ഉപ്പേരി, പുളിയിഞ്ചി, അച്ചാര്‍ എന്നിവ കൂടാതെ കുത്താംപുള്ളി ഓണപുടവകളും ലഭ്യമാണെന്ന് സെക്രട്ടറി പ്രശാന്ത് ജി നായര്‍ അറിയിച്ചു.
ഫോണ്‍ : 9886649966, 7899763355.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.