പോസ്റ്റ് ഓഫീസില്‍ അക്കൗണ്ടുണ്ടോ? പണം പിന്‍വലിക്കുന്നതില്‍ അടക്കം 3 മാറ്റങ്ങള്‍; അക്കൗണ്ടുടമകൾ അറിയേണ്ടവ

കത്തിടപാടുകൾക്കപ്പുറമെ സാധാരണക്കാരന്റെ സാമ്പത്തിക ഇടപാടുകൾക്ക് കൂടി സഹായിയാണ് പോസ്റ്റ് ഓഫീസ്. രാജ്യത്തെ സുരക്ഷിതമായ നിക്ഷേപ പദ്ധതി എന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ജനപ്രിയമാക്കുന്നത്. നിരവധി പേരാണ് വിവിധ പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപം നടത്തുന്നത്. ഓരോരുത്തരുടെയും സാമ്പത്തിക ആവശ്യത്തിന് അനുസൃതമായി വ്യത്യസ്ത തരത്തിലുള്ള പദ്ധതികൾ പോസ്റ്റ് ഓഫീസിലുണ്ട്. പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപം നടത്താനും അല്ലാതെയും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് എടുത്തവാരായിരിക്കും പലരും.
പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മൂന്ന് സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം. പോസ്റ്റ് ഓഫിസ് അമെൻഡ്‌മെന്റ് സ്‌കീം 2023 പ്രകാരമാണ് പുതിയ മാറ്റം.
അക്കൗണ്ട് ഉടമകളുടെ എണ്ണത്തിൽ മാറ്റം
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിൽ, ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരമാവധി എണ്ണം രണ്ട് ആയിരുന്നു. ഇത് പുതിയ ഭേദഗതിയോടെ മൂന്നായി ഉയർത്തിയിട്ടുണ്ട്.
പണം പിൻവലിക്കൽ
പണം പിൻവലിക്കാനുള്ള പ്രക്രിയയിൽ ഇനി ഉപയോഗിക്കേണ്ടത് ഫോം 2 ന് പകരം ഫോം 3 ആണ്. 50 രൂപയിൽ കൂടുതലുള്ള പണം പിൻവലിക്കലുകൾക്ക് ഫോം 3 പൂരിപ്പിച്ച് നൽകുകയും പാസ്ബുക്ക് ഹാജരാക്കുകയും വേണം. ചെക്ക് വഴിയും ഓൺലൈൻ വഴിയും പണം പിൻവലിക്കാൻ സാധിക്കും.
നിക്ഷേപങ്ങളുടെ പലിശ കണക്കാക്കുന്നത്
പോസ്റ്റ് ഓഫിസ് നിക്ഷേപ നിയമത്തിൽ വന്ന മറ്റൊരു സുപ്രധാന മാറ്റം പലിശ നിരക്കിലാണ്. പ്രതിവർഷം 4% എന്ന നിരക്കിൽ കണക്കാക്കുന്ന പലിശ നിരക്ക് ഇനി ഓരോ വർഷവും അവസാനം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. അവസാന മാസത്തെ പത്താം ദിവസത്തിന്റേയും അവസാന ദിവസത്തിന്റേയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസ് കണക്കാക്കിയാകും പലിശ നിരക്ക്. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപുള്ള മാസം മാത്രമേ പലിശ ലഭിക്കുകയുള്ളു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
