ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം ആരംഭിച്ചു; വീഡിയോ

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ദൗത്യം അരംഭിച്ചു. ചന്ദ്രയാന്‍റെ പ്രഗ്യാന്‍ റോവര്‍ പര്യവേഷണം തുടങ്ങി. ചന്ദ്രനില്‍ നിന്നുള്ള പുതിയ ചിത്രങ്ങളും പകര്‍ത്തിക്കഴിഞ്ഞു. ലാന്‍ഡര്‍ ചന്ദ്രന്‍റെ പ്രതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പ്രഗ്യാന്‍ റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ലാന്‍ഡര്‍ മൊഡ്യൂള്‍ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് ഓണ്‍ ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഒരു ലൂണാര്‍ ദിനം അല്ലെങ്കിൽ ഭൂമിയിലെ 14 ദിവസം മാത്രമാണ് റോവര്‍ പര്യവേഷണം നടത്തുക. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക.
സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ കാമറകള്‍ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്യും. ചന്ദ്രന്‍റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവര്‍ 14 ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം.
ഈ പതിനാല് ദിനങ്ങളില്‍ റോവര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ശാസ്ത്രജ്ഞര്‍ ലാന്‍ഡറില്‍ നിന്നും ലോവറില്‍ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളില്‍ നിന്നും ഡാറ്റാ വിശകലനം ചെയ്യാന്‍ തുടങ്ങും. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനില്‍ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തില്‍ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാന്‍ 3 പേടകം പഠിക്കുക.
Here is how the Lander Imager Camera captured the moon’s image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.