ആഫ്രിക്കൻ പന്നിപ്പനി; കേരളത്തിൽ നിന്നുള്ള കോഴി, പന്നി എന്നിവക്ക് വിലക്ക്

ബെംഗളൂരു: കേരളത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള പന്നികളുടേയും ഇറച്ചിക്കോഴികളുടേയും വരവിന് കർണാടക സർക്കാർ വിലക്കേർപ്പെടുത്തി. ഇതേ തുടര്‍ന്ന് കർണാടക- കേരള അതിർത്തി ചെക്ക്പോസ്റ്റുകളായ ബാവലിയിലും മുത്തങ്ങയിലെ മൂലഹൊള്ളയിലും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച മുതൽ പരിശോധന കർശനമാക്കി. ചെക്ക് പോസ്റ്റുകളിൽ വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്. നിലവിൽ രണ്ട് പരിശോധന സംഘങ്ങളെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. അതിർത്തി ഗ്രാമമമായ ഡി.ബി. കുപ്പെയിൽ
പന്നിമാംസ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. കന്നുകാലികൾക്ക് വാക്സിൻ നൽകാനുള്ള പ്രവർത്തനങ്ങളും സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. സ്ഥിതിഗതികൾ പരിശോധിക്കാൻ കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ബാവലി ചെക്ക്പോസ്റ്റിൽ സന്ദർശനം നടത്തിയിരുന്നു. രോഗം മൃഗങ്ങളിലേക്ക് പടരാതിരിക്കാനാണ് നടപടിയെന്ന് മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. പ്രസന്ന പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.