ക്ഷേത്രഭണ്ഡാരത്തിൽ 100 കോടിയുടെ ചെക്ക്; ബാലൻസ് കണ്ട് അമ്പരന്ന് ക്ഷേത്ര ഭാരവാഹികൾ

ആന്ധ്രപ്രദേശിലെ സിംഹാചലം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രഭണ്ഡാരത്തിൽ 100 കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ക്ഷേത്രം അധികൃതരെ കമ്പളിപ്പിച്ച് ഭക്തൻ. ചെക്ക് മാറ്റാൻ ബാങ്കിൽ എത്തിയപ്പോഴാണ് കമ്പളിപ്പിക്കപ്പെട്ട വിവരം ക്ഷേത്രഭാരവാഹികൾ മനസിലാക്കിയത്.
ചെക്ക് സ്വീകരിച്ച ബാങ്ക് അധികൃതർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിലുള്ളത് 22 രൂപ മാത്രമാണെന്ന് മനസിലാക്കുന്നത്. ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് ലഭിച്ച ചെക്കിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് കോട്ടക് മഹീന്ദ്ര ബാങ്കിന്‍റെ പേരിലുള്ള ചെക്കാണ്. ചെക്ക് ഒപ്പിട്ടിരിക്കുന്നത് ബൊഡ്ഡെപള്ളി രാധാകൃഷ്ണ എന്നയാളാണ്. ചെക്കിൽ ഭക്തൻ തീയതി എഴുതിയിരുന്നില്ല. കോട്ടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചിൽ നിന്നാണ് ഇയാൾ അക്കൗണ്ട് എടുത്തതെന്നാണ് വിവരം.
ക്ഷേത്രഭാരവാഹികളെ കമ്പളിപ്പിക്കാൻ ബോധപൂർവം നടത്തിയ ശ്രമം ആണെന്ന് വ്യക്തമായാൽ ഇയാൾക്കെതിരെ ചെക്ക് മടങ്ങിയതിന് കേസെടുക്കും. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് ചെക്ക് നിക്ഷേപിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ഷേത്രഭാരവാഹികൾ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.