ഫീസ് അടയ്ക്കാന്‍ വൈകിയതിന് കുട്ടിയെ തറയിലിരുത്തി; പ്രിൻസിപ്പാളിന് സസ്പെൻഷൻ

സ്കൂളിൽ ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി. തിരുവനന്തപുരം ആല്‍ത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്‌കൂളിലാണ് സംഭവം. വാർത്ത പുറത്തുവന്നതോടെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മാനേജ്മെൻ്റ് സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
ജനറല്‍ സയന്‍സ് പരീക്ഷ എഴുതുന്നതിനിടെ, എക്‌സാം ഹോളിലേക്ക് കടന്നുവന്ന പ്രിന്‍സിപ്പല്‍ ആര്‍ ജയരാജ് മാസ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞു. ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത് എന്ന കുട്ടിയുടെ നിഷ്‌കളങ്ക ചോദ്യമൊന്നും പ്രിന്‍സിപ്പലിന്റെ മനസില്‍ തട്ടിയില്ല. കുട്ടിയുടെ പിതാവ് കാര്യം അന്വേഷിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നു പ്രിന്‍സിപ്പല്‍ പരിഹാസിച്ചു. ഈ വിഷയം പുറത്തെത്തിയതോടെ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിന്റെ നടപടിയെ തള്ളി. കുട്ടിയുടെ അച്ഛനെ വിളിച്ച
കുട്ടിയുടെ അച്ഛനെ വിളിച്ച് വിദ്യാധിരാജ ഹയര്‍സെക്കന്ററി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രശ്‌നം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.