മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ശിവമോഗയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ചിത്രദുർഗ സ്വദേശികളായ കെ. ഗണേശ് കുമാർ (31), എ.വി. വിനയകുമാർ(32) എന്നിവരാണ് അറസ്റ്റിലായത്.
ഹൊളെഹൊന്നൂരുവിൽ പ്രധാന റോഡിൽ സ്ഥാപിച്ച പ്രതിമ തിങ്കളാഴ്ച രാവിലെയായിരുന്നു തകർന്ന നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രി ചിത്രദുർഗയിൽ നിന്ന് ജോഗയിലേക്ക് പോവുന്ന വഴിയാണ് പ്രതികൾ കൃത്യം ചെയ്തതെന്ന് ശിവമൊഗ ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ പറഞ്ഞു. 18 വർഷം മുമ്പ് സ്ഥാപിച്ചതാണ് പ്രതിമ.
സി.സി.ടി.വി ദൃശ്യങ്ങൾ, നാട്ടുകാരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 50 പേരടങ്ങുന്ന മൂന്ന് പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. അറസ്റ്റിലായവരുടെ സംഘടനാ ബന്ധങ്ങളും അന്വേഷണത്തിലാണെന്ന് എസ്. പി.മിഥുൻ കുമാർ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.