എൽടിടിഇ ബന്ധം; മൂന്ന് ശ്രീലങ്കൻ പൗരന്മാർ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: നിരോധിത സംഘടനയായ എൽടിടിഇ – യുമായി ബന്ധം പുലർത്തിയെന്ന് സംശയിക്കുന്ന മൂന്ന് ശ്രീലങ്കൻ പൗരന്മാർ ബെംഗളൂരുവിൽ പിടിയിലായി. കസൻ കുമാരസംഘ(36), അമില നുവാൻ (36), രംഗ പ്രസാദ് (36) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യെലഹങ്കയിലെ പാർപ്പിട സമുച്ചയത്തിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 13 മൊബൈൽ ഫോണും ഏതാനം രേഖകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇവർക്ക് താമസ സൗകര്യം ഒരുക്കിയ പരമേഷ് (42) എന്ന ആളെയും പോലീസ് പിടികൂടിയിട്ടുണ്ട്.
പിടിയിലായവർ ശ്രീലങ്കയിൽ കൊലപാതകമടക്കമുള്ള ഒട്ടേറെ ക്രിമനൽ കേസുകളിൽ പ്രതികളാണെന്നാണ് സൂചന. ഇവർക്ക് താമസമൊരുക്കിയ പരമേഷും ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ 15 ദിവസത്തോളമായി ഇവർ യെലഹങ്കയിൽ താമസിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. തീരദേശ സംരക്ഷണ സേനയുടെയും നേവിയുടേയും കണ്ണ് വെട്ടിച്ച് ഇവർ എങ്ങനെ ഇന്ത്യയിലെത്തി എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.